കരിയിലക്കുരുവി (ഞാൻ സംവിധാനം ചെയ്യും )
This page was generated on May 2, 2024, 2:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബാലചന്ദ്ര മേനോന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കാവാലം ശ്രീകുമാർ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,ഗായത്രി (ശ്രീധന്യ)
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2015 16:29:22.

ഓ....കരിയിലക്കുരുവി ഉണർന്നു...
കലപില വാതിൽ തുറന്നു...(2)
ആകാശഭൂമികൾ ഒന്നാകും നേരം
ഓ...മലരണിക്കൂടു തുറന്നു..
മധുമൊഴി മൈന വരുന്നു...(2)
മധുമൊഴി മൈന വരുന്നു...
ആകാശഭൂമികൾ ഒന്നാകും നേരം
ഓ....കരിയിലക്കുരുവി ഉണർന്നു...
കലപില വാതിൽ തുറന്നു...

ഓ....അമൃതകലകൾ വിടരുമ്പോൾ
നടനം കൊള്ളും ജലധി....
ഓ....അമൃതകലകൾ വിടരുമ്പോൾ
നടനം കൊള്ളും ജലധി......
ഹൃദയതീരം തഴുകി
പുലരിയിൽ ഉദയകാന്തി അരുളി
ഹരിതങ്ങളോലുന്ന പ്രകൃതിയിലെന്നും
ഓ...പിറവിതൻ മോഹന വർണ്ണം
നിയതിതൻ സർഗ്ഗവിലാസം....

മംഗള മേളം...നിറമോലും പൂത്തിരി താളം
ജീവന താളം...ഇതൾ നീർക്കും നീരജ ജാലം
മംഗള മേളം...നിറമോലും പൂത്തിരി നാളം
ജീവന താളം...ഇതൾ നീർക്കും നീരജ ജാലം...
മഴയുടെ ഇഴകളിൽ നനവെഴുമവനിതൻ
കരളിലെകുളിരല മധുകണമായ്...(2)
ഉല്ലാസങ്ങൾ ശ്രുതിയിടുമൊരു സംഗീതത്തിൻ
മണിമയരവ കല്ലോലങ്ങൾ പോലെ മോഹങ്ങൾ....
ഹർഷോന്മാദങ്ങളേകും നിമിഷങ്ങൾ....
ഓ....ഓ...ഓ...ഓ....
ഓ....ഓ...ഓ...ഓ.......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts