രാമ രാമ (വിദൂഷകൻ )
This page was generated on April 24, 2024, 3:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനകൈതപ്രം
ഗായകര്‍ഭവ്യ ലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വി കെ പ്രകാശ്
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2015 19:02:27.
രാമാ.... രാമാ.... രാമാ.... ശ്രീരാമാ....
തിരുവങ്ങാട്ടപ്പാ ശ്രീരാമാ
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ
തിരുവങ്ങാട്ടപ്പാ ശ്രീരാമാ...
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ
നിന്നെയേല്‍പ്പിച്ചു ഞാന്‍ കേഴുമ്പോഴും
എന്നെ കനിവോടെ നോക്കണേ ശ്രീരാമാ
തിരുവങ്ങാട്ടപ്പാ ശ്രീരാമാ...

ദുഃഖരാമായണ കടലിന്നുമപ്പുറ-
മയോദ്ധ്യ തന്‍ സ്വപ്നങ്ങള്‍ നല്‍കൂ
ദുഃഖരാമായണ കടലിന്നുമപ്പുറ-
മയോദ്ധ്യ തന്‍ സ്വപ്നങ്ങള്‍ നല്‍കൂ
പ്രണയവും വാത്സല്യ ദുഃഖവും നന്മയും
വിടരുവാനവിടുന്നു കനിയൂ....
നിന്റെ കരുത്തെന്റെ സൂര്യനു നല്‍കൂ ...
തിരുവങ്ങാട്ടപ്പാ ശ്രീരാമാ...

ആദിത്യചന്ദ്രരിരിക്കുവോളം...
എന്റെ നായകനെന്നോടു കൂടെ വേണം
ആദിത്യചന്ദ്രരിരിക്കുവോളം...
എന്റെ നായകനെന്നോടു കൂടെ വേണം
അവിടുത്തെ തൂലിക പുഞ്ചിരിപ്പൂ
ആത്മദുഃഖങ്ങള്‍ പറയാതെ...
എന്നുമാത്മദുഃഖങ്ങള്‍ പറയാതെ... പറയാതെ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts