രാവിന്റെ വാത്മീകത്തിൽ (സു സു സുധി വാൽമീകം )
This page was generated on March 28, 2024, 8:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംരേവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2015 19:35:40.
രാവിന്റെ വാല്മീകത്തില്‍ തപസ്സിരിക്കുവതെന്തിനോ
ആയിരം ജ്വാലയായ്‌ ഉദിച്ചു വരാനോ
ഭൂമി കറങ്ങി വരുന്നു കാലം തിരിച്ചു വരുന്നു
തുയിലുണര് കതിരോന്‍ തുയിലുണര്...

മൌനത്തിന്‍ മുഖപടമൊരു കിളിയണിയുവതെന്തിനോ
ആയിരം നാവുകളോടിനിയുണരാനോ
പുതിയൊരു നാദം നീട്ടി പുലരൊളി രാഗം മീട്ടി
പറന്നുയര് കിളിയേ പറന്നുയര്....

പൊയ്കയില്‍ പൊന്‍താമര ധ്യാനമാര്‍ന്നതെന്തിനോ
ആയിരം ഇതുളുകളോടണിഞ്ഞൊരുങ്ങാനോ
ഉഷസ്സിന് കണിയരുളി ഉയിരിനൊരുണര്‍വരുളി
ഇതള്‍ വിടര് മലരേ ഇതള്‍ വിടര്.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts