ഒരുപിടി സ്വപ്നങ്ങൾ‌തൻ (ആന മയിൽ ഒട്ടകം )
This page was generated on April 28, 2024, 12:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാകേഷ് കേശവ്
ഗാനരചനരാകേഷ് കേശവ്
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2015 06:26:00.
ഒരു പിടി സ്വപ്‌നങ്ങൾ തൻ അതിരുകളില്ലാ വാനിൽ
മറുകര തേടുന്നാരോ....
എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി
ഇരുളിൽ തിരയുന്നാരോ ..
ആരാരോ ഈ തീരാമോഹങ്ങൾ തൻ
തൂമിന്നൽ തേടുന്നാരോ..ആരോ..
എന്നാണോ ..അഴലില്ലാ നാളുകളെന്നാണോ
ഒരു പിടി സ്വപ്‌നങ്ങൾതൻ അതിരുകളില്ലാ വാനിൽ
മറുകര തേടുന്നാരോ..
എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി
ഇരുളിൽ തിരയുന്നാരോ ..ആരോ

കഥകളിനി എന്താണോ..മറുമൊഴികളേകാനായി
പാതയിനിയേതാണോ...
അകലമറിയാതോരോ ഇടവഴികൾ താണ്ടുമ്പോൾ
തീരമിനി എങ്ങാണോ...
പൊള്ളൂമീ വേനലിൽ പൂക്കുമെൻ സ്വപ്നവും
ദൂരെയായ് പാടുന്നതാരോ ...
തമ്മിലറിയാതെങ്ങോ ചേരുമീ യാത്രയിൽ
അരികെ നാം തേടുന്നതെന്തോ ...

ഒരു പിടി സ്വപ്‌നങ്ങൾ തൻ അതിരുകളില്ലാ വാനിൽ
മറുകര തേടുന്നാരോ....
എരിതീക്കനലിനുള്ളിൽ ഒരു കൈത്താങ്ങും തേടി
ഇരുളിൽ തിരയുന്നാരോ ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts