പിഞ്ചോമൽ (ജോ ആന്റ് ദി ബോയ് )
This page was generated on April 20, 2024, 2:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2016 09:18:36.

പിഞ്ചോമൽ നെഞ്ചിൽ തൊടാൻ...തൊടാൻ...
കൈ നീട്ടും കാണാമഴ....
വാത്സല്യം നിന്നിൽ തരാൻ...തരാൻ...
പോരുന്നോരീറൻ തിര.....
ആരാണതാരോ...മറന്നോ....
പാടുന്നീ തീരം....ഇതാ...
ഒ‌ഒ‌ഹോ...ഒ‌ഒ‌ഹോ..ഹോ..ഓ ഓ ഓ
ഒ‌ഒ‌ഹോ...ഒ‌ഒ‌ഹോ..ഹോ..ഓ ഒ ഓ ഒ...

ഈ മൂടൽമഞ്ഞിൻ നര...വിലോലമായ്
മായുമ്പോളോർക്കും കഥ....
ആരാരേ നീർത്തി കുട...നിൻ പാതയിൽ
ആരാരേ തന്നൂ...തുണ....
ഇണങ്ങീ...പിണങ്ങീ...കളങ്കം വരാതെ നീ.....
വരില്ലേ...തുറക്കാം...നിനക്കായ് നീലാകാശം.....
നീളുമൊരീ യാത്രയിൽ...നീയെവിടെ പോകിലും
നിന്നിലെ നീയായി നീ...വരില്ലയോ...എന്നരികേ.....
ഒ‌ഒ‌ഹോ...ഒ‌ഒ‌ഹോ..ഹോ..ഓ ഓ ഓ
ഒ‌ഒ‌ഹോ...ഒ‌ഒ‌ഹോ..ഹോ..ഓ ഒ ഓ ഒ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts