ഊഞ്ഞാലിലാടിവന്ന (ആക്ഷൻ ഹീറോ ബിജു )
This page was generated on April 20, 2024, 2:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ചിന്മയി ശ്രീപദ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2016 09:13:44.

ആ...ആ....ആ....ആ....ആ....
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്‌
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്‌....
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ്‌
കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടുപോയ്‌...
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്‌....

എരിവേനലിന്റെ കൈവിരൽ എൻനേർക്കു നീളവേ...
കളിയാടുമെന്റെ പൂവനം വെയിലേറ്റു വാടവേ..
മഞ്ചാടികാത്ത ചില്ലുചെപ്പും ചിന്നി വീഴവേ...
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ്‌
കാർമേഘമാർന്ന വിണ്ണുപോലെൻ മനമിരുണ്ടുപോയ്‌...
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്‌....

കരൾനോവു മാഞ്ഞു വീണ്ടുമെൻ തൂമൈന പാടുമോ...
കിളിമാനസം തലോടുവാൻ പൂങ്കാറ്റു പോരുമോ...
ഈ പാതമൂടി നിന്ന മഞ്ഞും മാഞ്ഞു പോകുമോ....
തൂമാരി തോർന്നു പൊയ്ക ഇളം പൂവു ചൂടുമോ...
കാർമേഘമാല മാരിമയിൽ‌പ്പീലി നീർത്തുമോ...
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts