ചില്ലു റാന്തൽ (കലി )
This page was generated on April 30, 2024, 2:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2016 14:47:07.



ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ...
കിന്നരിക്കാനടുക്കേ...ഉലയും പതുക്കെ...
പുതു വെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ....
തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ
മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ...
കണ്ണു ചിമ്മും വസന്തകാലമേ
ഒന്നു നിന്നെ പുണർന്നിടാമിനി...
ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ...

കണ്ണെടുക്കാതോരായിരം യുഗം
കണ്ടിരിക്കാൻ തോന്നുന്നു നിൻ മുഖം...
മാരിപോൽ നീർ പെയ്തു തോരാതെ നിന്റെ സ്നേഹം
അത്രമേൽ ഇന്നാർദ്രമാകുന്നിതെന്റെയുള്ളം...
തൂമുല്ലേ... മിന്നാട ചാർത്തുന്നുവോ...
നീ മായല്ലേ...
ഈ പൊൻപുലർ പുഞ്ചിരി...
ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ...

എൻ മനസ്സിന്നുൾച്ചൂടിനേ സദാ...
മഞ്ഞുപോലെ നിന്നോർമ്മകൾ തൊടും
കാലമോ...വാതിൽ തുറക്കുന്നിതെന്റെ മുന്നിൽ
ജീവിതം...ഇന്നോ തളിർക്കുന്നു മെല്ലെ മെല്ലെ...
എന്നുള്ളിൽ പൊൻ പീലി നീർത്തുന്നുവോ...
നീ...മുന്നേറാൻ വെൺപാത നീട്ടുന്നുവോ....

ചില്ലുറാന്തൽ വിളക്കേ...ചിരി നീ പൊഴിക്കേ
ഇടനെഞ്ചിൻ മണിച്ചെപ്പൊന്നു നിറഞ്ഞു ചന്തം തുടിക്കേ...
കിന്നരിക്കാനടുക്കേ...ഉലയും പതുക്കെ...
പുതു വെള്ളിക്കൊലുസ്സിട്ടെന്റെ മനസ്സിലെത്തും ഉഷസ്സേ....
തെന്നൽ ചിലമ്പുമായ് എന്നെ തൊടുന്നുവോ
മുന്നേ വരാത്തൊരീ മിന്നും കിനാവുകൾ...
കണ്ണു ചിമ്മും വസന്തകാലമേ
ഒന്നു നിന്നെ പുണർന്നിടാമിനി...

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts