ചെന്താർ നേർമുഖി (കാംബോജി )
This page was generated on April 28, 2024, 12:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍ ,കെ എസ് ചിത്ര
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2016 17:39:40.

ആ...ആ...ആ...ആ...ആ.....
ചെന്താർ നേർമുഖീ...സഖീ...ചെന്താർ നേർമുഖീ...
ഞാനീ വിരഹത്തിൻ ചെന്തീയിൽ നീറും കഥ
പ്രിയതമനോടുരചെയ്യാൻ കനിയില്ലേ...
നീ ഉദാരയല്ലേ....
ചെന്താർ നേർമുഖീ.....
സഖീ......

മതിനേർമുഖീ.......
മതിനേർമുഖീ...എന്റെ പ്രിയതമൻ വന്നണയും
മധുര മുഹൂർത്തവും കിനാവു കണ്ടു...
മരുവുന്ന മദനന്റെ ഹൃദയത്തിനാശ്വാസം
പകരുന്ന സഖിയല്ലാതാരെയുള്ളൂ....
സഖിയല്ലാതാരെയുള്ളൂ...
ചെന്താർ നേർമുഖീ.....
സഖീ......

യാമിനീ മുഖം ഏകതാരകത്തിനാൽ ദീപ്തം
കാമിനീ മുഖം മഞ്ഞിൻ മുഖപടത്താലേ...
മുഖപടത്താലേ....
മഞ്ഞിൻ മുഖപടത്താലേ....
നലമെഴും......
നലമെഴും മഴവില്ലിനേഴു നിറങ്ങൾ മാത്രം
നവരസമെളിതമെൻ കാമിനീ മുഖം
കാമിനീ മുഖം...
കാമിനീ മുഖം.....

കാതര നിശാഗന്ധി...
ആ....ആ...ആ....ആ.....
കാതര നിശാഗന്ധി സൗരഭം...പവിത്രമാം
പാതിരാപ്പൂജയ്ക്കുള്ള ധൂമസുഗന്ധം...
ധൂമസുഗന്ധം.....

സഖി ചെന്താർ നേർമുഖീ....
സഖി ചെന്താർ നേർമുഖീ...
മതിനേർമുഖീ...മതിനേർമുഖീ...
സഖീ....ചെന്താർ നേർമുഖീ......

തകി തേം...ധി കി തേം കിതതക
തകുകു തികുകു തേംകു...തകുകു തികുകു തേംകു
തംത തീംകു കിതതകി തേംകു
തംത തീംകു കിതതകി തേംകു...
തകുകു തികുകു തീംകു...തകുകു തികുകു തീംകു
തംത തീംകു ത കൃത കൃതേംകു..ത കൃത കൃതേംകു
ത കൃത കൃതേംകു..ത കൃത കൃതാ......
ആ...ആ...ആ...ആ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts