വേനലിന്റെ (ഇടവപ്പാതി - നോ മാന്‍സ് ലാന്‍റ് )
This page was generated on April 23, 2024, 8:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമോഹന്‍ സിതാര
ഗാനരചനറോസ്മേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 29 2016 07:04:15.

വേനലിന്റെ ചിറകിലേറി...മീനം വിരുന്നുവരും മുമ്പു്...
നീയെന്നെ....
നീയെന്നെ...ഹൊഗനക്കലിലേയ്ക്കു് കൊണ്ടുപോവുക
കൊണ്ടുപോവുക...
വേനലിന്റെ ചിറകിലേറി...മീനം വിരുന്നുവരും മുമ്പു്...

വറുതിക്കാറ്റിൽ പുൽനാമ്പുകളെ കരിക്കും മുമ്പു്...
നടപ്പാതമരങ്ങളിൽ നിന്നു്...ശോകനിശ്വാസമുതിർത്തുകൊണ്ടു്
അവസാനത്തെ പഴുത്തിലയും അടർന്നുവീഴും മുമ്പു്...
നീയെന്നെ...ഹൊഗനക്കലിലേയ്ക്കു് കൊണ്ടുപോവുക...
വേനലിന്റെ ചിറകിലേറി...മീനം വിരുന്നുവരും മുമ്പു്...

വേനലിന്റെ ചിറകിലേറി...മീനം വിരുന്നുവരും മുമ്പു്...
നീയെന്നെ...ഹൊഗനക്കലിലേയ്ക്കു് കൊണ്ടുപോവുക
കൊണ്ടുപോവുക...
ഊ‌ഹുഹുഹൂ...ആഹഹ‌ഹാ...ഊഹും ഉഹുഹൂഹുഹും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts