ചിലും ചിലും (ആടു പുലിയാട്ടം )
This page was generated on May 7, 2024, 9:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരതീഷ് വേഗ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ് ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2016 14:00:38.

ചിലും ചിലും ചില്‍ താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ....
ആടിമാസവര്‍ഷമായ്...ആദ്യ മോഹരാഗമായ്
ആര്‍ദ്രമായ് പുല്‍കിയോ ആരോ...
ചില്ലുപോല്‍ ചിന്തും ചോലയോ...
മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ...
കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ...
ചിലും ചിലും ചില്‍ താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ....

ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ
ആശതന്‍ മേഘം വന്നുവോ...
എങ്ങോ മഴപ്പക്ഷി പാടുന്നുവോ
എന്നില്‍ മലര്‍ക്കാടു് പൂക്കുന്നുവോ...
ഏതോ വസന്തം വഴിതെറ്റി വന്നെന്‍
ഉയിരില്‍ ഇളന്തേന്‍ ഒഴിയേ....
കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ...

കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ...
ചേര്‍ത്തു നീ തൂകും പുഞ്ചിരി
രാവിന്റെ മുള്‍ക്കാടു് മായ്ക്കുന്നുവോ...
തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ...
മൗനാനുരാഗം മൊഴിയായി മാറി
കരളിന്‍ ചിമിഴില്‍ നിറയേ....
കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ...

ചിലും ചിലും ചില്‍ താളമായ്
മാര്‍ഗഴിപ്പൂന്തെന്നലായ്
വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ....
ആടിമാസവര്‍ഷമായ്...ആദ്യ മോഹരാഗമായ്
ആര്‍ദ്രമായ് പുല്‍കിയോ ആരോ...
ചില്ലുപോല്‍ ചിന്തും ചോലയോ...
മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ...
കാട്ടുമല്ലിപ്പൂവു കണ്ണു ചിമ്മിയോ
മനം കൊതിക്കും കാലമിങ്ങു വന്നുവോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts