പൂങ്കതിരുകൾ (സാമ്പാർ )
This page was generated on May 19, 2024, 5:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസണ്ണി വിശ്വനാഥ്‌
ഗാനരചനഡെൽസി നൈനാൻ
ഗായകര്‍പി ജയചന്ദ്രൻ ,ഡെൽസി നൈനാൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2016 11:51:31.

പൂങ്കതിരുകൾ വിടരുമീ നടവഴി
കാട്ടരുവികൾ ഒഴുകുമീ പുതുവഴി...
പുഴ പാടും പ്രണയഗാനം...അതിലൂറും മധുരഭാവം...
ചെന്താമരപ്പൊയ്കയിൽ...ചുണ്ടോരം മൂളുവാൻ
ഒരു ഗാനം പുതു ഗാനം...പ്രിയഗാനം ഇതുവഴി...
ഒരു ഗാനം പുതു ഗാനം....പ്രിയഗാനം ഇതുവഴി....
പൂങ്കതിരുകൾ വിടരുമീ നടവഴി
കാട്ടരുവികൾ ഒഴുകുമീ പുതുവഴി...

ചൂളം കുത്തും കാറ്റത്തീ കൂട്ടം കൂടി
ചാഞ്ചാടും കൊമ്പത്താകെ മൈനകൾ...
ചന്നം പിന്നം ആയത്തിൽ ഊഞ്ഞാലാടും
ഈ ചില്ലക്കൂട്ടിൽ പാർക്കും പൈങ്കിളീ...
ഇതിലേ വാ തരാം മഞ്ഞുനീർ
കുളിരും സന്ധ്യയായ്....
ഒരു ഗാനം പുതു ഗാനം...പ്രിയഗാനം ഇതുവഴി...
ഒരു ഗാനം പുതു ഗാനം....പ്രിയഗാനം ഇതുവഴി....
പൂങ്കതിരുകൾ വിടരുമീ നടവഴി
കാട്ടരുവികൾ ഒഴുകുമീ പുതുവഴി...

ചെമ്മാനത്തെ സിന്ദൂരച്ചെപ്പിൽ തട്ടി
ആലോലം മാറിൽ വീഴും കാറ്റേ നീ...
തെന്നിത്തെന്നി കാറ്റാടിക്കയ്യാൽ മെല്ലെ
കൺമൂടി എങ്ങോ ദൂരെ പോകവേ....
ഇനി നീ കൊണ്ടുവാ..പൂമണം...
തിരികെ വീശുവാൻ...
ഒരു ഗാനം പുതു ഗാനം...പ്രിയഗാനം ഇതുവഴി...
ഒരു ഗാനം പുതു ഗാനം....പ്രിയഗാനം ഇതുവഴി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts