സന്ധ്യകൾ തൂവൽ (കസ്തൂർബ )
This page was generated on April 27, 2024, 11:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷെമീർ ഖാൻ
ഗാനരചനസിദ്ദിഖ് പറവൂർ
ഗായകര്‍വിശ്വൻ എടപ്പാൾ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2017 11:48:51.

സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു...
സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു....
സ്വപ്നം പുലരും പ്രഭാതം തേടി നടന്നു..
ഞാൻ പ്രഭാതം തേടി നടന്നു...
സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു....

മാനവസ്നേഹമാം കൂടുകൾ തീർത്തതിൽ
മാനവസ്നേഹമാം കൂടുകൾ തീർത്തതിൽ....
കൂട്ടമായ് താമസിക്കും നാളെയാണെന്റെ സ്വപ്നം..
കൂട്ടമായ് താമസിക്കും നാളെയാണെന്റെ സ്വപ്നം...
സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു....

ഹൃസ്വമീ ജീവിതവഴിയിൽ ഒന്നായ് ഒത്തുചേർന്നവർ നമ്മൾ
ഹൃസ്വമീ ജീവിതവഴിയിൽ ഒന്നായ് ഒത്തുചേർന്നവർ നമ്മൾ...
മർത്ത്യാ നിൻ മാനസം വിരിയിൽ..എത്ര സുന്ദര സ്വർഗ്ഗമീ ഭൂവിൽ
മർത്ത്യാ നിൻ മാനസം വിരിയിൽ..എത്ര സുന്ദര സ്വർഗ്ഗമീ ഭൂവിൽ...
എത്ര സുന്ദര സ്വർഗ്ഗമീ ഭൂവിൽ....

സന്ധ്യകൾ തൂവൽ പൊഴിഞ്ഞു...രാവുകൾ പെയ്തൊഴിഞ്ഞു....
സ്വപ്നം പുലരും പ്രഭാതം തേടി നടന്നു..
ഞാൻ പ്രഭാതം തേടി നടന്നു
ഞാൻ പ്രഭാതം തേടി നടന്നു..
ഞാൻ പ്രഭാതം തേടി നടന്നു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts