പൊലിയോ പൊലി (സിംഹാസനം )
This page was generated on April 23, 2024, 1:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,എല്‍ ആര്‍ ഈശ്വരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 05:08:07.
പൊലിയോ പൊലി പൊലിയോ പൊലി
പൊല നടേൽ ഭഗവതി
പുട്ടലു നിറയണേ ഭദ്രകാളീ
തൊട്ടിലു പാടണേ ഭദ്രകാളീ (2)
പൊലിയോ പൊലി പൊലിയോ പൊലി (2)

ഭദ്രകാളി രുദ്രകാളി മഹാകാളി മന്ത്രകാളി
മായാവിനി ചണ്ഡിയ്ക്ക് താലപ്പൊലി
കൈ നിറയെ കരൾ നിറയെ താലപ്പൊലി (2)
പൊലയന്റെ ദേവതയ്ക്ക് പൊൻകുരുതി
കൺകണ്ട ഭഗവതിയ്ക്ക് പൊങ്കുരുതി (2) (പൊലിയോ..)

തിമിതിന്തിമി തിമിതിന്തിമി തെയ്യന്നാരെ
തിമിതിന്തിമി തിമിതിന്തിമി തെയ്യന്നാരെ (2)
ആ‍...ആ... തെയ്യന്നാരെ.. തെയ്യന്നാരെ..
അമ്പലപ്പുഴ ബങ്കളാവിന് കതകിതെത്രയെടീ
തമ്പുരാന്റെ വാതിലിൽ മുട്ടി കണക്ക് ചോദീരെടീ (2)
കണക്കു തെറ്റിയാൽ കലം നിറയെ കള്ളു മോന്തെടീ (2)
തങ്കമ്മേ തങ്കമ്മേ തങ്കമ്മേ..
ചെമ്പകശ്ശേരിക്കൊട്ടാരത്തിലെ
മങ്കമ്മേ മങ്കമ്മേ മങ്കമ്മേ..
അമ്പലപ്പുഴ ബങ്കളാവിന് കതകിതെത്രയെടീ.. ആ.. കതകിതെത്രയെടീ..

പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൊലി പൊലിയോ പൊലി..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts