ദൂരത്തൊരു പൊന്മല മേലേ (വർണ്ണ വസന്തങ്ങൾ )
This page was generated on April 30, 2024, 7:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പ്രണവാത്മിക ,ഹരിപ്രിയ ,ഗോപിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2016 02:08:11.

ഹെ ഹെ ഹെ ഹേയ്..
ഹെ ഹെ ഹെ ഹേയ്....
ദൂരത്തൊരു പൊന്മലമേലേ മാരിക്കുയിൽ പാടണ കേട്ടേ
കാണാത്തൊരു പൂമരമുണ്ടേ പോരു്
മാനത്തൊരു മാരിവിൽ പോലെ ചേലൊത്തൊരു പൂക്കളതുണ്ടേ
വേഗത്തിലു് കണ്ടു രസിക്കാൻ പോരു്
വഴി നിറയേ കിളികൾ കളി പറയുന്നേ...
തിരികെ വരാൻ വഴിയും ഇനി കൂട്ടാണേ...
തെയ് തെയ് തോം...
ദൂരത്തൊരു പൊന്മലമേലേ മാരിക്കുയിൽ പാടണ കേട്ടേ
കാണാത്തൊരു പൂമരമുണ്ടേ പോരു്
ഒ ഒഒ..ഓ.... ഒഒ..ഓ.. ഒഒ..ഓ...
ഒ ഒഒ..ഓ.... ഒഒ..ഓ.. ഒഒ..ഓ....

ഏലേലാ... ഏലേലാ...ഏലേ ലേലേ ലാ...
ഏലേലാ... ഏലേ ലേലാ...ഏലേ ലേലേലാ...

കുറിയൊരു മുക്കുറ്റി പൂ വിരിഞ്ഞൊരു മേടു്
അപ്പൂപ്പൻതാടി വെച്ചൊരു കാറ്റു നമ്മുടെ കൂട്ടു്
ഓടല്ലേ ചാടല്ലേ കാലു പിണയല്ലേ...
പൂക്കളെ ഒന്നിനേം നോവിക്കല്ലേ...
പൂമ്പാറ്റക്കുഞ്ഞുങ്ങൾ പാറി നടക്കണ
കാഴ്ചയൊന്നും മാറി മറയാതെ...മെല്ലെ മെല്ലെ പോരു്
ആയത്തിൽ...മിണ്ടാതെ...ആരും കാണാതെ...

ദൂരത്തൊരു പൊന്മല മേലേ മാരിക്കുയിൽ പാടണ കേട്ടേ
കാണാത്തൊരു പൂമരമുണ്ടേ പോരു്
മാനത്തത്തൊരു മാരിവിൽ പോലെ ചേലൊത്തൊരു പൂക്കളതുണ്ടേ
വേഗത്തിലു് കണ്ടു രസിക്കാൻ പോരു്......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts