ധട്കനേ ദേ (കരിങ്കുന്നം സിക്സസ് )
This page was generated on April 27, 2024, 8:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍രാഹുല്‍ രാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2016 17:10:01.

ധഡക്നേ ദേ...ധഡക്നേ ദേ
ധഡക്നേ ദേ...ഹേ ഹേ ഹേ ഹേ
മനസ്സു നീളേ...തിടുക്കമോടെ..
മിടിക്കയാണേ...ഹേ ഹേ ഹേ ഹേ
പരക്കെ ലോകം അടക്കി വാഴാൻ
തുടിക്കയാണേ...ഹേ ഹേ ഹേ
മാർ മാർ...സൗ ബാർ ബാർ...
ഹേ മാർ മാർ മാർ മാർ മാർ...
(ധഡക്നേ ദേ...)

തീക്കനൽ ചോരും നെഞ്ചിൽ
കാലം കാക്കും തീയാണേ
മിന്നലൊന്നാളും കണ്ണിൽ
നോവായ് കത്തും തീയാണേ....
പോരുമായ് പോരു്...വന്നേറു്
പടകൂട്ടും മണ്ണിലിനി മേളച്ചൂടാണേ...
ഓ ഹോ ഹോ...നേടാൻ ഒരു നിമിഷം
കൊടി നാട്ടാൻ...കൊടുമുടിയേറാൻ
കേറാം പടവുകളെ...
ഉടലാടു്...അടവുകളൊന്നായ്...
ആ...ആ...ആ...ആ...

വീര്യമൊന്നേറും കണ്ണിൽ
ആളിക്കത്തും ചൂടാണേ...
കൈത്തരിപ്പാണീക്കളിയിൽ
മിന്നിത്തെളിയാൻ വീറാണേ...
ചോടുകൾ ചേർത്തു് അടി നീക്കു്
ഇടിമിന്നലാളിയിനി വിണ്ണിൻ തേരേറു്...ഹേ...
ഓ ഹോ ഹോ...നേടാൻ ഒരു നിമിഷം
കൊടി നാട്ടാൻ...കൊടുമുടിയേറാൻ
കേറാം പടവുകളെ...
ഉടലാടു്...അടവുകളൊന്നായ്...
(ധഡക്നേ ദേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts