നിലാമണൽത്തരികളിൽ (കിസ്‌മത്ത്)
This page was generated on May 4, 2024, 12:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുമേഷ് പരമേശ്വർ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ഹരിശങ്കർ ,ശ്രെയ രാഘവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 23 2016 12:19:53.
നിളമണല്‍ത്തരികളില്‍ നിറനിലാരാവുകള്‍
പുലരികള്‍ സന്ധ്യകള്‍ മതിവരാ താളമായ്
തെളിനീരാടുവാന്‍ വരുമീ തോഴികള്‍
അവരോടുരുമിച്ചലയാന്‍ പോയിടാം....

അഴിമുഖം കാണുന്നേരം പുഴയുടെ വേഗം പോലെ
ഹൃദയവും തുള്ളിത്തുള്ളി പ്രിയമുഖം തേടി മൂകം
ഇക്കാവിലാദ്യം പൂക്കും തൃത്താവ് പോലെന്നുള്ളില്‍
നിശ്വാസസൌരഭ്യത്തില്‍ മുങ്ങുന്നൊരോമല്‍ സ്വപ്നം
അന്നോടി മെല്ലെ തൊട്ടു പിന്നോട്ടു നീങ്ങി
കൊഞ്ചാതെ കൊഞ്ചുന്നീരാഴി...

മണിമിനാരങ്ങള്‍ക്കുള്ളില്‍ കുറുകിടും പ്രാവിന്‍ നെഞ്ചില്‍
ഇശലുകള്‍ പൂക്കും നേരം പനിമതി വന്നു മേലെ ...
മുത്തോട് മുത്തം ചാര്‍ത്തി പൊന്‍തട്ടം ഇട്ടെന്‍ കാതില്‍
സുസ്മേരയായി മെല്ലെ മൂവന്തിയെന്തേ ചൊല്ലി
ഓര്‍ക്കാതൊരുങ്ങാതെതോ പൂവിന്റെ മൌനം
മിണ്ടാതെ പോരും കാറ്റില്‍ കൂടെയൊന്നു ചേര്‍ന്നുവോ

നിളമണല്‍ത്തരികളില്‍ നിറനിലാരാവുകള്‍
പുലരികള്‍ സന്ധ്യകള്‍ മതിവരാ താളമായ്
തെളി നീരാടുവാന്‍ വരുമീ തോഴികള്‍
അവരോടുരുമിച്ചലയാന്‍ പോയിടാം....
ആടിയും പാടിയും രാക്കിളികളാവാം
രാഗവും താളവും പോലെ അലിയാം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts