പറയുവാനറിയാതെ (കോപ്പയിലെ കൊടുങ്കാറ്റ്‌ )
This page was generated on April 27, 2024, 4:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംമിഥുൻ ഈശ്വർ
ഗാനരചനറോയ് പുറമഠം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2016 04:06:35.

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊന്മയിൽപ്പീലിയാൽ കൂടൊരുക്കി
വിധിയുടെ കാലടികൾ നിഴലായ് അരികിൽ
സാന്ത്വനമേകാൻ നീയെവിടെ.....
ഇനിയീ ഹൃദയവിഷാദരാഗം
നോവും നെഞ്ചിൻ സ്വരമാകും...
നിറയും യാമിനിയിൽ.....
പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും....

ഏതോ തീരാശാപം പേറി
അലയുകയാണീ കതിരവനിന്നും
നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ
ശ്രാവണചന്ദ്രനും ഒരു മോഹം
പാരിജാത പൂവിരിയും പാതിരാവിൻ കടവിൽ
ഒഴുകിവരും തെന്നലിന്റെ മിഴികളിലും മൗനം
പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം
മനസ്സിൻ തന്ത്രികളിൽ...
ഉണരുന്നോർമ്മകളും....

സന്ധ്യയിലിന്നും പെയ്തൊരു മഴ തൻ
ഗദ്ഗദമെന്നിൽ നിറയുന്നു...
പാലപ്പൂവിൻ മണമൊഴുകുന്നു
നിമിഷദലങ്ങൾ പൊഴിയുന്നൂ...
നിറമിഴിയിൽ ജലകണങ്ങളുതിരുമാർദ്ര സന്ധ്യേ
പിടയുമെന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ...
എരിയുമഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം
നീല നിശീഥിനിയിൽ....
നിറയും വേദനയിൽ.....

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊന്മയിൽപ്പീലിയാൽ കൂടൊരുക്കി
വിധിയുടെ കാലടികൾ നിഴലായ് അരികിൽ
സാന്ത്വനമേകാൻ നീയെവിടെ.....
ഇനിയീ ഹൃദയവിഷാദരാഗം
നോവും നെഞ്ചിൻ സ്വരമാകും...
നിറയും യാമിനിയിൽ.....
പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും....
ഉം...ഉം...ഉം...ഉം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts