തിരികെ വരുമോ (ഊഴം )
This page was generated on May 18, 2024, 5:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ജോണ്‍സന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അനില്‍ ജോണ്‍സന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2016 15:57:21.

തിരികെ വരുമോ...കളിയും ചിരിയും
മധുരം പകരും നിമിഷം
തിരികെ വരുമോ...മലരും തളിരും
മഴയായ് പൊഴിയും നിമിഷം...
ജന്മങ്ങൾ തീർന്നാലും ബന്ധങ്ങൾ മായാതെ
ജന്മങ്ങൾ തീർന്നാലും ബന്ധങ്ങൾ മായാതെ...
ഒന്നാകും...നിമിഷം....
തിരികെ വരുമോ...കളിയും ചിരിയും
മധുരം പകരും നിമിഷം

ഓരോരോ നാളും...ദൂരം നേർത്തും
ഉള്ളങ്ങൾ കോർത്തും...തമ്മിൽ കാത്തും
തീരാതെ നീളും...ഈ യാത്രകൾ.....
ആ ആ....ഹാ അഹാ...അഹാ...

ശ്വാസങ്ങൾ തോറും...സ്നേഹം ചേർത്തും
ആശിക്കുന്നേരം സ്വർഗ്ഗം തീർത്തും...
തീരാതെ നീളും ഈ യാത്രകൾ....
ഹാ....
തിരികെ വരുമോ...കളിയും ചിരിയും
മധുരം പകരും നിമിഷം
തിരികെ വരുമോ...മലരും തളിരും
മഴയായ് പൊഴിയും നിമിഷം...
ജന്മങ്ങൾ തീർന്നാലും ബന്ധങ്ങൾ മായാതെ
ജന്മങ്ങൾ തീർന്നാലും ബന്ധങ്ങൾ മായാതെ...
ഒന്നാകും...നിമിഷം....
ഉം...ഉം...ഉം...ഹും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts