മേലെ മുകിലോടും (കൊച്ചൗവ്വ പൌലോ അയ്യപ്പ കൊയിലോ (KPAC) )
This page was generated on April 20, 2024, 4:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ജോബ് കുര്യൻ ,ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2016 02:05:36.

മേലേ മുകിലോടും...വാനം തഴുകാനായ്
ഞാനും വരവായി...ഉയരേ...
മോഹക്കടൽ നീന്താൻ ആരേ നിഴലായി...
സ്നേഹത്തണലായി അരികേ....
മനം തേടും മലർക്കൊമ്പിൽ പറന്നേറാൻ മുഹൂർത്തമായ്
ചുരം താണ്ടാൻ ഒരുങ്ങീലേ കുളിർ കാറ്റേ...
ഉരുകും വേനൽ നോവിൽ നീളേ...
മഴയായ് പൊഴിയാനാരോ ചാരേ...
വെറുതെ തമ്മിൽ മിണ്ടും വാക്കിൽ
നിറയെ മധുരം തൂകി താനേ....
നാനാ ന നാനാ നാ‍നാ നന്നാനാ നന്നാനാ...
നാനാ ന നാനാ നാ‍നാ നന്നാനാ നന്നാനാ....(2)
ഓ ഒ ഒ ഓ...ഓ ഒ ഒ ഓ.....

ഒഴുകുമോളങ്ങളെ തഴുകി വന്നതെന്റെ കനവുകളായ്
ചിറകിലേറിയതിൽ ഉലകു ചുറ്റുവാൻ വരമരുളൂ....
തൂ വെള്ളിയാമ്പൽ കൂടുമേയാൻ
വെണ്ണിലാവേ തുണവരുമോ...(2)
ആകാശത്തിങ്കൾ പടവിൽ
ഇളം നെഞ്ചിൻ മുളം തണ്ടിൽ ഉണർന്നേതോ നല്ലീണവും
നുറുങ്ങോളം കുറുമ്പോടെ കുതിച്ചീടാം....
ഉരുകും വേനൽ നോവിൽ നീളേ...
മഴയായ് പൊഴിയാനാരോ ചാരേ...
വെറുതെ തമ്മിൽ മിണ്ടും വാക്കിൽ
നിറയെ മധുരം തൂകി താനേ....
നാനാ ന നാനാ നാ‍നാ നന്നാനാ നന്നാനാ...
നാനാ ന നാനാ നാ‍നാ നന്നാനാ നന്നാനാ....(2)
ഓ ഒ ഒ ഓ...ഓ ഒ ഒ ഓ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts