കനവിൻ കണിമല കയറി (പള്ളിക്കൂടം )
This page was generated on April 28, 2024, 1:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കെകെ നിഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2017 07:26:26.

കനവിൻ കണിമല കയറി
പുതു വെൺ പുലരികളെഴുതി
ഈ വനികളിൽ കുറുകുറു കുറുകി
വഴികളിൽ കളിചിരി ചിതറി....
പാടും വണ്ണാത്തിപ്പുള്ളിൻ
പാട്ടും കാണാതെ ചൊല്ലി....
പായും തോടിൻ കുറുകെ നീന്തി
ഭ്രാന്തൻ പൂവിൻ ചെവിയിൽ നുള്ളി....
(കനവിൻ കണിമല....)

പൊയ്പ്പോകും നാളിൻ കഥകൾ
കാതിൽ പറയും ഓരോ മരവും
ഓടും മാനും...ചാടും പൂവാൽക്കുരങ്ങും
ഓരോ പാഠം ചൊല്ലാതെ ചൊല്ലും
കാതങ്ങൾ പോകാമിനിയും
രാവോരം ചെല്ലും മുൻപേ...
കാലത്തെ പുതുതായെഴുതാം
സ്വപ്നത്തിൻ പീലിത്തുമ്പാൽ
സ്വപ്നത്തിൻ പീലിത്തുമ്പാൽ...ഹോയ് ഹോയ്....
(കനവിൻ കണിമല....)

ഈ മണ്ണും മണ്ണിൻ മണവും
ഉള്ളിൽ നിറയും ഓരോ ഞൊടിയും
മേലേ മേലേ വാനിൻ പൂങ്കാവിലോളം
മോഹം നീട്ടും ഊഞ്ഞാലിലേറാം....
മേഘങ്ങൾ മേയും ചെരുവിൽ
ആവോളം കൂടെക്കൂടാം...
വാർത്തിങ്കൾ കിണ്ണം നിറയെ
ആനന്ദ പൂന്തേനുണ്ണാം....
ആനന്ദ പൂന്തേനുണ്ണാം...ഹോയ് ഹോയ്....
(കനവിൻ കണിമല....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts