പാടുന്നു പ്രിയ രാഗങ്ങൾ [ലൈലാകമേ] (എസ്ര )
This page was generated on April 27, 2024, 6:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,പ്രിയ ആനന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 11:23:34.

പാടുന്നു പ്രിയ രാഗങ്ങൾ...ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ...കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്നങ്ങൾ പോൽ....
ലൈലാകമേ...പൂ ചൂടുമോ....
വിടവാങ്ങുമീ രാത്രി തൻ...വാതിലിൽ
ഓ...ഓ...ഓ....
ആകാശമേ...നീർ പെയ്യുമോ....
പ്രണയാർദ്രമീ ശാഖിയിൽ
ഇന്നിതാ......

മനസ്സിൻ ശിലാതലം മഴപോൽ പുണർന്നു നിൻ
ഓരോ മൗനങ്ങളും...
പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ
തമ്മിൽ ചേരുന്നു നാം....
തലോടും ഇന്നലെകൾ...കുളിരോർമ്മ തൻ വിരലാൽ
തുടരുന്നു നീ..സഹയാത്രയിൽ....
ആ....ആ....
ലൈലാകമേ...പൂ ചൂടുമോ....
വിടവാങ്ങുമീ രാത്രി തൻ...വാതിലിൽ

പാടുന്നു പ്രിയ രാഗങ്ങൾ...ചിരി മായാതെ നഗരം
തേടുന്നു പുതു തീരങ്ങൾ...കൊതി തീരാതെ ഹൃദയം
കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ
നാം കണ്ട സ്വപ്നങ്ങൾ പോൽ....
ലൈലാകമേ...പൂ ചൂടുമോ....
വിടവാങ്ങുമീ രാത്രി തൻ...വാതിലിൽ
ആകാശമേ...നീർ പെയ്യുമോ....
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ...
ആ....ആ....ആ....ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts