ദൂരേവാനിലെതേതോ (കുട്ടികളുണ്ട് സൂക്ഷിക്കുക )
This page was generated on April 20, 2024, 4:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംബിജിബാല്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2016 12:04:05.

ദൂരെ വാനിലേതേതോ താരം
താഴെ പൂവിൽ ഈ സ്നേഹം തേടി...
ഒരുവേള വീണ്ടും അലിവോടെ കാണാൻ
തോരാത്ത മഴയുടെ വഴിയേ...പോരൂ....
താഴെ......

ചേലുകളായ് പീലികളായ് നീർന്നേ പോരൂ....
പൂവിതളായ് പൂങ്കനവായ് പോരൂ...പോരൂ....
പുതുതളിരുകൾ കുളിരരുവികൾ ഇനി വരവേൽക്കും
കൂട്ടുകൂടി ആട്ടമാടി നീങ്ങാം...
പോരൂ.......
ദൂരെ വാനിലേതേതോ താരം
താഴെ പൂവിൽ ഈ സ്നേഹം തേടി...

നീരുറവായ് നീരലയായ് വാർന്നേ പോരൂ
പൂങ്കതിരായ് തേൻനിലാവായ് പോരൂ...പോരൂ...
പുതുകുയിലുകൾ നിറമയിലുകളിനി എതിരേൽക്കും
ഏറ്റുപാടി നീറ്റിലാടി നീങ്ങാം.....
പോരൂ.....

ദൂരെ വാനിലേതേതോ താരം
താഴെ പൂവിൽ ഈ സ്നേഹം തേടി...
ഒരുവേള വീണ്ടും അലിവോടെ കാണാൻ
തോരാത്ത മഴയുടെ വഴിയേ...പോരൂ....
താഴെ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts