ആരോ നീ ആരോ (പിക്കിൾസ് )
This page was generated on May 13, 2024, 2:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമാൽക്കംസ് മനു
ഗാനരചനമാൽക്കംസ് മനു
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 07 2017 12:31:46.

മമപാ മമപാ പാപാ...മപനിധപാ..മപനിധപാ
മമപാ മമപാ പാപാ...സാ സാ സ
നിസഗരിസനിഗരി....(2)

ആരോ നീ ആരോ...എന്നും എൻ ചാരെ
അഴകേ...നീ വന്നൂ....
അനുരാഗലോലയായ് നിന്നൂ....
അഴകേ...നീ വന്നൂ....
അനുരാഗലോലയായ് നിന്നൂ....
ആരോ നീ ആരോ...എന്നും എൻ ചാരെ...

ഇന്നീ പാട്ടിൻ ശ്രുതിയായ് നീ....
അലിയൂ എന്നിൽ ലയമായി....
ഇന്നീ പാട്ടിൻ ശ്രുതിയായ് നീ....
അലിയൂ എന്നിൽ ലയമായി....
വെൺ മുകിലേ...നിന്നിൽ ചേരും നിമിഷം
വെൺ മുകിലേ...നാമൊന്നായ് ചേരും നിമിഷം...
ആരോ നീ ആരോ...എന്നും എൻ ചാരെ...

ആമ്പൽ പൂവിൻ ഇതളായ് നീ...
ഈ രാവിൽ എന്നിൽ അണയുമ്പോൾ...
ആമ്പൽ പൂവിൻ ഇതളായ് നീ...
രാവിൽ എന്നിൽ അണയുമ്പോൾ...
വാർമുകിലേ...നിലാവിൻ കുളിരായ് അണയൂ നീ...
വാർമുകിലേ...എൻ കനവിൻ മായാമന്ത്രം നീ...

ആരോ നീ ആരോ...എന്നും എൻ ചാരെ...
അഴകേ...നീ വന്നൂ....
അനുരാഗലോലയായ് നിന്നൂ....
അഴകേ...നീ വന്നൂ....
അനുരാഗലോലയായ് നിന്നൂ....
ആരോ നീ ആരോ...എന്നും എൻ ചാരെ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts