കൊഞ്ചിവാ കണ്മണി (ഫുക്രി )
This page was generated on April 27, 2024, 1:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഡോ സുദീപ് ഇളയടം ,വിശ്വനാഥ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: December 25 2016 07:53:34.

കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ
കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ...
താനന താനനാ...താനന താനനാ...
ഉം...ഉം...ഉം..ഉം...ഉം...ഉം

നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ....
അരികിൽ നീ...കൊഞ്ചും നാദമായ്
മടിയിൽ നീ...തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്....
നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ....
ധുംധുംധും..ധുംത നാനാ
ധുംധുംധും..ധുംത നാനാ...

സർവ്വമംഗള മംഗല്ല്യേ
ശിവേ...സർവ്വാർത്ഥ സാഥികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോഃ സ്തുതേ....

നീ എൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്....
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്
നീറും മണ്ണിനെ വന്നു പുൽകിയോ....
വിരസമീ മൺപാതയിൽ പതിയുമീ കാല്പാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ...
നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ....
ഉംഉം..ഉം...ലാലലാ...ലാലലാ

കാലം തന്നൊരാ കുഞ്ഞു പീലിപോൽ
മൂകം നെഞ്ചിലായ് നിന്നെ കാത്തു ഞാൻ
താനേ വാർന്നു നീ വർഷധാരയായ്
മാറീ എന്നിലീ വേനലാളവേ....
അരുമയായ് കൺപീലിയിൽ
വിരിയു നീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ്....

നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരുപോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾപോൽ
വന്നു നീ ജീവനേ....
അരികിൽ നീ...കൊഞ്ചും നാദമായ്
മടിയിൽ നീ...തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്....
കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ
കൊഞ്ചിവാ കണ്മണീ...നെഞ്ചിലെ പൊന്മണീ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts