തേനിൽ പോലും (കുപ്പിവള )
This page was generated on April 28, 2024, 1:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമഞ്ജു ജയവിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍സുദീപ് കുമാർ ,മധുശ്രീ നാരായൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2017 17:35:43.

ആ...ആ...ആ...ആ.....
തേനിൽപ്പോലും...തോഴീ നീയും
തിരയുമരിയ കാൽച്ചിലമ്പിൻ ഒളികളാവാം...
മുകിൽക്കുടക്കീഴിൽ നീ വരുമോ
മലർക്കിളിയായി മിഴി നീർത്താൻ
മണിവിരലാൽ മന്ത്രം ഓതി മനസ്സു മെല്ലെ മധുമഴയായ്
ചാരേ വന്നീ മേടക്കാറ്റായ്
തഴുകുമെന്റെ തനുവിലിന്നു കുളിരലയായി
മുകിൽക്കുടക്കീഴിൽ നീ വരുമോ
മലർക്കിളിയായി മിഴി നീർത്താൻ
മണിവിരലാൽ മന്ത്രം ഓതി മനസ്സു മെല്ലെ മധുമഴയായ്
തേനിൽപ്പോലും...തോഴീ നീയും.....

വളകളിന്നോ വിളിച്ചുണർത്തി...വെണ്ണിലാവോ പുടവ ചുറ്റി..
വരസുഗന്ധം വിരുന്നു വന്നു...വരിശകളിൽ അഴകൊഴുകി...
അകമേ ആളും അനുരാഗം...അലയായൊഴുകും ആത്മാവിൽ
അകമേ ആളും അനുരാഗം...അലയായൊഴുകും ആത്മാവിൽ...
ഇന്നും ഞാൻ നിന്നെ എൻ ജനിമൃതിയുടെ തപമരുളും
ജപമണിയായ് ചേർത്തുവെയ്ക്കുന്നു...
നെഞ്ചിൽ തഞ്ചും...കൊഞ്ചൽ കേട്ടോ...
കുറുനിരയുടെ കാതിലിന്നൊരു കവിത മൂളിയോ...
മുകിൽക്കുടക്കീഴിൽ നീ വരുമോ
മലർക്കിളിയായി മിഴി നീർത്താൻ
മണിവിരലാൽ മന്ത്രം ഓതി മനസ്സു മെല്ലെ മധുമഴയായ്
തേനിൽപ്പോലും...തോഴീ നീയും.....

ആവണിയോ അണിഞ്ഞൊരുങ്ങി...രാജഹംസം നീന്തിയെത്തി
കറുകയിന്നോ കവിളിണയിൽ...കുറി വരച്ചൂ മഞ്ഞുകൊണ്ട്...
വരിയായ് നിൽക്കും വർണ്ണങ്ങൾ...വിരലാലെഴുതും മഴവില്ല്
വരിയായ് നിൽക്കും വർണ്ണങ്ങൾ...വിരലാലെഴുതും മഴവില്ല്...
നീളെ ഞാൻ മൂളും ഒരു പല്ലവിയുടെ ഗന്ധ സൂന ധൂപമായ്
തന്ത്രിയിലായ് നീ......
ചാരേ വന്നീ മേടക്കാറ്റായ്
തഴുകുമെന്റെ തനുവിലിന്നു കുളിരലയായി...
മുകിൽക്കുടക്കീഴിൽ നീ വരുമോ
മലർക്കിളിയായി മിഴി നീർത്താൻ
മണിവിരലാൽ മന്ത്രം ഓതി മനസ്സു മെല്ലെ മധുമഴയായ്....
ഉം ഉം...ആ...ആ...ആ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts