സായാഹ്ന രാഗം (ഉത്തരം പറയാതെ )
This page was generated on April 28, 2024, 2:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംനന്ദു കർത്താ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2017 12:42:56.

സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു
ഇരുളാർന്നൊരീറൻ മേഘത്തിൻ മഴവില്ലു മാഞ്ഞേ പോകുന്നു
തളിരായ കാലം തീർന്നില്ല...കൊതി തീരുവോളം കണ്ടില്ല
മിഴിനീരു പോലും മായ്ക്കാതെ നിറയുന്ന കണ്ണിൽ നോക്കാതെ
അകലുന്നു കാണേക്കാണേ ദൂരേ ദൂരേ നീ....
സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു....

വളരുന്ന കാലം തൊട്ടെൻ ചിരകാലമോഹം നിന്നിൽ
എന്തെന്തു വർണ്ണജാലം എഴുതീല്ല ഞാൻ...
വളരുന്ന കാലം തൊട്ടെൻ ചിരകാലമോഹം നിന്നിൽ
എന്തെന്തു വർണ്ണജാലം എഴുതീല്ല ഞാൻ....
മഞ്ഞുതുള്ളിയെന്ന പോൽ...തീവെയിൽ കവർന്നു പോയ്
ഓർമ്മ മാത്രം ഈറനായി കരളിലഴലിൻ കടലായ്....
സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു....

കൊതി തീരുവോളം നിന്നെ പരിലാളനത്താൽ മൂടാൻ
എന്നെന്നും ഓമനിക്കാൻ എരിയുന്നു ഞാൻ...
കൊതി തീരുവോളം നിന്നെ പരിലാളനത്താൽ മൂടാൻ
എന്നെന്നും ഓമനിക്കാൻ എരിയുന്നു ഞാൻ....
എന്നു കാണും ആ മുഖം എന്റെ കൈക്കുടന്നയിൽ
കോരി നിൽക്കുമീ ജലം ഇടറി ഇടറി ഒഴിയേ....

സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു
ഇരുളാർന്നൊരീറൻ മേഘത്തിൻ മഴവില്ലു മാഞ്ഞേ പോകുന്നു
തളിരായ കാലം തീർന്നില്ല...കൊതി തീരുവോളം കണ്ടില്ല
മിഴിനീരു പോലും മായ്ക്കാതെ നിറയുന്ന കണ്ണിൽ നോക്കാതെ
അകലുന്നു കാണേക്കാണേ ദൂരേ ദൂരേ നീ....
സായാഹ്നരാഗം മായുന്നു...മുറിവേറ്റ മൗനം നീറുന്നു....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts