എൻ തല ചുറ്റണ പോൽ (അലമാര )
This page was generated on April 27, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍രണ്‍ജി പണിക്കര്‍ ,സൂരജ് എസ് കുറുപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2017 17:37:54.

എൻ തല ചുറ്റണ ചുറ്റണ പോൽ പണി ചുറ്റും ഒരുങ്ങുമ്പോൾ
നില തെറ്റിയ പമ്പരമായ് തിരിയുന്നൊരു തൊന്തരവേ....
കിളിക്കൊഞ്ചലു വഞ്ചനയായ്...അതു താങ്ങുവതെങ്ങനെയാ...
ആ സങ്കട സംഭവത്താൽ ഇളം ചങ്കൊരു ചെങ്കനലായ്.....
പാമ്പും പുലിയും വാണീടും കാട്ടിൽ ഏകനായി ഞാൻ
വൻ കാറ്റും കോളും മൂടീടും വീടിൻ നാഥനായി ഞാൻ...
(എൻ തല ചുറ്റണ ചുറ്റണ പോൽ....)

മംഗലമെന്നതു ശങ്കകളെ തന്ന സംഗതിയാ...
കൊല കൊമ്പുകുലുക്കിയ വമ്പനും വീഴണ വൻ കുഴിയാ...
താലി കൊരുത്തതു് താമര പോലൊരു പെൺ കഴുത്തിൽ
കെട്ടു മുറുകവേ പെട്ടു വലഞ്ഞതു് ഈ ആണൊരുത്തൻ...
ഒരു പുത്തൻ അലമാര...അതു് ഒത്തോരലമാര ....
അതിനുള്ളിൽ മൊത്തം വയ്യാവേലിയാ.........
കല്യാണത്തിൻ കൂടെ പുതു സമ്മാനംപോൽ തോന്നും
നിറ സന്തോഷത്തിൽ വാങ്ങും പാരയാ.....
(എൻ തല ചുറ്റണ ചുറ്റണ പോൽ....)

നിനിനിനിനിനിനി സസ പമ ഗരി നിസരിസ നിസാ...(4)
ആശകളും ചില വാശികളും പെരും പോരുകളായ്...
പിന്നെ ജീവിതമെന്നതു നാശമടഞ്ഞൊരു നാടകമായ്
ജാതിയും ജാതക ചേർച്ചകളങ്ങനെ ഒത്തിടവേ
തമ്മിലറിയാതെ ചെക്കനും പെണ്ണിനും ഇല്ല ഗതി....
ഒരു പുത്തൻ അലമാര...അതു് ഒത്തോരലമാര ....
അതിനുള്ളിൽ മൊത്തം വയ്യാവേലിയാ.........
കല്യാണത്തിൻ കൂടെ പുതു സമ്മാനംപോൽ തോന്നും
നിറ സന്തോഷത്തിൽ വാങ്ങും പാരയാ.....
എൻ തല ചുറ്റണു്.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts