ആരോമലേ (M) (C/O സൈറാ ബാനു )
This page was generated on April 27, 2024, 5:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംമെജോ ജോസഫ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കൗശിക് മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2017 17:34:06.

ആരോമലേ നീ ചേരുന്നു കൈയിൽ
തെന്നലിൽ പറന്നു വന്ന പൂവു പോലെ....
ആരോരുമില്ലാ പ്രാവിന്റെ നെഞ്ചിൽ
തേങ്ങലിന്റെ താളമോടു ചായുറങ്ങി....
ആകാശമെന്നും ഈറൻ നിലാവാൽ
അലിവോടെ പാൽ ചുരന്നു.....
ഓമൽ പൈതലെ...താരാട്ടി രാമൈനകൾ....

പോകുന്നു നീ നിൻ തീരങ്ങൾ തേടി
സ്വപ്നജാലകം തുറന്നു വാനോളം....
ഞാനെന്ന പ്രാവും നീങ്ങുന്നു മെല്ലെ
നിന്റെ പാദ മുദ്ര വീണ പാത നീളേ....
നോവുന്ന ചോടിൽ ഇതളൂർന്നു വീഴും
ഇനിയേതോ പൂവു തേടി......
ഈറൻ നെഞ്ചിലെ താരാട്ടാൽ മാമൂട്ടുവാൻ....
കാലം നിന്നോടു ചേർത്തതാം നിഴലാണു് ഈ അമ്മ....
മറു കാറ്റിലെങ്ങോ ദൂരേ...ദൂരേ...നീ പോകുന്നുവോ...
ഈ രാവിൽ ഞാൻ മാത്രമായ്.......... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts