ഇതുവഴി ഓരോ രാവും (ആകാശത്തിനും ഭൂമിക്കുമിടയിൽ )
This page was generated on May 8, 2024, 12:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗഫൂർ എം ഖയാം
ഗാനരചനജനാർദ്ദനൻ ചീക്കിലോടു്
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2017 09:42:30.

ഇതുവഴി ഓരോ രാവും കടന്നുപോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി....
ഇതുവഴി ഓരോ രാവും കടന്നുപോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി....
സ്വരമറിയാതെ....ശ്രുതിയറിയാതെ....
ഗാനം മറന്നു പോയി....കനവും പൊലിഞ്ഞു പോയി....
ഇതുവഴി ഓരോ രാവും കടന്നുപോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി....

മേലേ മേഘം രാഗം മൂളുമ്പോൾ
താഴേ പൂക്കൾ പുതുമഴ തേടുന്നു...
കൊഴിയും വിടരാതെ എന്നും ഓരോ മോഹവും
തളരും അറിയാതെ വരും ഓരോ നോവിലും
പാടാനായിട്ടിന്നും കേഴുന്നുവോ...
പാടീടാം എന്നാത്മരാഗം
ഇലകൊഴിയും ശിശിരത്തിൻ ശോകഗാനം ഇന്നിതാ....

ഇതുവഴി ഓരോ രാവും കടന്നുപോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി....
സ്വരമറിയാതെ....ശ്രുതിയറിയാതെ....
ഗാനം മറന്നു പോയി....കനവും പൊലിഞ്ഞു പോയി....
ഇതുവഴി ഓരോ രാവും കടന്നുപോയി
കഥയറിയാതെ കാലം കൊഴിഞ്ഞുപോയി....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts