കടവത്തൊരു തോണി (പൂമരം )
This page was generated on March 29, 2024, 8:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംലീല ഗിരീഷ് കുട്ടൻ
ഗാനരചനഅജീഷ് ദാസൻ
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കാളിദാസ് ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: May 17 2017 12:28:24.

കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ...
കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ...

ഇളവെയിലേ പൊള്ളുന്നല്ലോ..കുളിര്‍മഞ്ഞിതു് നീറ്റുന്നല്ലോ
ഇരുളില്‍ ചിത കാത്തു കിടക്കും ഒരു പക്ഷിച്ചിറകായ് ജന്മം
ഇനിയെന്തിനു് തോണിക്കാരന്‍...വരികില്ലൊരു യാത്രക്കാരും
ഇനിയെന്തിനു് തോണിക്കാരന്‍..വരികില്ലൊരു യാത്രക്കാരും...
പുഴ വന്നു വിളിച്ചതു പോലെ ഒരു തോന്നല്‍ തോന്നല്‍ മാത്രം
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേഏലേഏലേ ഏലേലോ...(2)

കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ...

കഥ പാടിയുറക്കിയൊരോളങ്ങള്‍...ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞു കിടാങ്ങള്‍ തന്‍ കളിമേളമില്ലല്ലോ...
കഥ പാടിയുറക്കിയൊരോളങ്ങള്‍...ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞു കിടാങ്ങള്‍ തന്‍ കളിമേളമില്ലല്ലോ...
കാറ്റില്ലല്ലോ...മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ..
കാറ്റില്ലല്ലോ...മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ....
ഇവിടുള്ളതു് പൊടിമണലും ഒരു പുഴതന്‍ പേരും മാത്രം...
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേഏലേഏലേ ഏലേലോ...(2)

കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ നാവില്ലാതെ നിഴലില്ലാതെ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts