മൗലാ മൗലാ (കാറ്റും മഴയും )
This page was generated on April 26, 2024, 3:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രമേഷ് നാരായണ്‍ ,എം ജയചന്ദ്രന്‍ ,സുദീപ് കുമാർ ,രവിശങ്കർ ,എ ആർ വനമാലിദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2017 13:26:43.

മൗലാ....മൗലാ...മൗലാ...മൗലാ...
മൗലാ....മൗലാ...മൗലാ...മൗലാ.....

അള്ളാ അൻ നഫീ അൻ നൂറ്...അള്ളാ അൻ നഫീ അൻ നൂറ്
അള്ളാ അൻ നഫീ അൻ നൂറ്....
അള്ളാ അല്ലാതെയില്ല...ഇല്ലാ ഇല്ലാരുമില്ല
ഇലാഹ് അല്ലാതെ ഇല്ലാ....

എല്ലാ സ്തുതിയും നിനക്കെല്ലാ പുകഴും നിനക്കല്ലോ
പരമപരൻ അള്ളാ....
മണ്ണാൽ മെനഞ്ഞോരിവർ മണ്ണായ് മടങ്ങീടുന്നോരല്ലോ
പരമപരൻ അള്ളാ....
ഇലാഹ് അല്ലാതെ ഇല്ല....ഇലാഹ് അല്ലാതെ ഇല്ലാ....

വേനലാളുമീ ചാഞ്ഞചില്ലയിൽ
മാഞ്ഞുപോകയായ് ജീവശോഭകൾ
ദുനിയാവിൻ മായയാൽ സകലം മറന്നു പോയി
പരമാർത്ഥമോർക്കുവാൻ സമയമരുളൂ....
പൊള്ളും മണൽക്കടലിൽ വിങ്ങും പാദങ്ങൾ നീറി
തെന്നി തളർന്നടിഞ്ഞുവല്ലോ....
ചങ്കിൻ ഞരമ്പിനേക്കാൾ എന്നോടടുത്തുള്ളോനേ
എന്റെ ഉടയവനേ അള്ളാ...
എല്ലാം നീയല്ലേ അള്ളാ.....

ബന്ധനങ്ങളായ് ബന്ധമങ്ങനെ....
സ്വന്തമെന്നതോ നൊമ്പരങ്ങളായ്....
അഹ്‌ദോനേ വാഴ്‌വു നീ...അകലെ അനന്തമായ്‌
അലയുമീ പാതയിൽ അവിടമണയാൻ
വിണ്ണിൽ തിളങ്ങും ചന്ദ്രതാരം പതിച്ചവനേ
എല്ലാം അറിയുമെന്റെ റഹ്‌മാനേ....
നീറും വെയിലിൽ വർഷമേഘം ഇറക്കിയോനേ
എല്ലാ പൊരുളും നീയേ തമ്പുരാനേ...

അള്ളാ അല്ലാതെയില്ല...ഇല്ലാ ഇല്ലാരുമില്ല
ഇലാഹ് അല്ലാതെ ഇല്ലാ....
എല്ലാം നീ അല്ലേ അള്ളാ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts