കടല്‍ ശംഖിനുള്ളില്‍ (ചിപ്പി)
This page was generated on May 7, 2024, 5:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസച്ചിൻ ബാലു ,റോഷന്‍ ഹാരിസ്
ഗാനരചനരമേശ്‌ കാവില്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2017 05:46:18.
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ്
വെയിൽ ജാലകങ്ങൾ തുറന്നിട്ട നേരം
അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്

നിലയ്ക്കാത്ത നീല തിരത്താളമെന്തേ
ഹൃദന്തത്തിനുള്ളിൽ മിടിക്കുന്ന നേരം
അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും
അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും
അറിയാത്ത വാക്കായ് മുറിവേറ്റിടുമ്പോൾ ഞാൻ
ജലമൗനമായ്…
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്

നിശാറാന്തലില്ലേ തിരിക്കണ്ണു താഴ്ത്തി
നിലാവിന്റെ വീട്ടിൽ മയങ്ങുന്ന നേരം
ഒരേകാന്ത താരം തമസ്സിന്റെ കൂട്ടിൽ
ഒരേകാന്ത താരം തമസ്സിന്റെ കൂട്ടിൽ
ചിരിക്കുന്ന നോവായ് മറഞ്ഞു മായുമ്പോൾ ഞാൻ
ജലമൗനമായ്…
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്

കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്
മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ്
വെയിൽ ജാലകങ്ങൾ തുറന്നിട്ട നേരം
അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ
കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts