നാല് കൊമ്പുള്ള കുഞ്ഞാന (പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് )
This page was generated on April 28, 2024, 1:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,ശ്രീജിത്ത് രവി ,ധർമ്മജൻ ബോൾഗാട്ടി ,ഗോകുലൻ ,നന്ദന്‍ ഉണ്ണി ,ഗിന്നസ് പക്രു (അജയകുമാർ) ,പൊന്നമ്മ ബാബു
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2017 05:42:16.
തന്തിന തന്തിന തന്തിന താരോ തന്തിന തന്താനോ
തത്തിമി തിമി തത്തിമി തിമി തത്തിമി തിമി തോ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ

പൂരമെത്താൻ കാത്തിരിക്കും കാലമാണേ
ചങ്കുറപ്പും കൈമിടുക്കും സ്വന്തമാണേ
വൈതരണി വന്നു പെട്ടാൽ മാറ്റിടാനും
കരയ്ക്കേറ്റിടാനും ഇവൻ കേമനാണേ
വൈതരണി വന്നു പെട്ടാൽ മാറ്റിടാനും
കരയ്ക്കേറ്റിടാനും ബഹു കേമനാണേ
പഞ്ചാരി ചമയങ്ങൾ പൂപ്പന്തൽ വരവിരിവേൽക്കാനായ്
മുത്തുക്കുടമാറ്റവും മാളോരേ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന

നാട്ടിലെങ്ങും നൂറുതരം അങ്കമാണേ
നാലുചുറ്റും വൻപെഴും ഗജവീരരാണേ
നല്ലകാലം വന്നണഞ്ഞാൽ മേളമാണേ
ഇവൻ താരമാണേ പിന്നെ പൂരമാണേ
നല്ലകാലം വന്നണഞ്ഞാൽ മേളമാണേ
ഇവൻ താരമാണേ തൃശ്ശൂർ പൂരമാണേ
പഞ്ചാരി ചമയങ്ങൾ പൂപ്പന്തൽ വരവിരിവേൽക്കാനായ്
മുത്തുക്കുടമാറ്റവും മാളോരേ

നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ
നാലുകൊമ്പുള്ള കുഞ്ഞാന നാടു ചുറ്റണ പൊന്നാന
തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ
അവനാശയാണേ അവനതിനോട്ടമാണേ








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts