ചുന്ദരി വാവേ (സദൃശവാക്യം 24:29 )
This page was generated on April 26, 2024, 9:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതം4 മ്യൂസിക്സ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍എം ജി ശ്രീകുമാർ ,ശ്രേയ ജയദീപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2017 06:11:07.
ചുന്ദരി വാവേ ചുന്ദരി വാവേ
ചായോ ചായുറങ്ങ്...
ചെമ്പക കൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്...
ചുന്ദരി വാവേ ചുന്ദരി വാവേ
ചായോ ചായുറങ്ങ്...
ചെമ്പകകൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്...
മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി
സ്വപ്നം കണ്ടുറങ്ങ്...
മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാ..ൻ...
ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
നിന്നെ ഞാനുറക്കാം....
മാനത്തിള വാർമതിയായ് വാവോ എൻ മകളെ...

ചുന്ദരി വാവേ ചുന്ദരി വാവേ
ചായോ ചായുറങ്ങ്...
ചെമ്പകകൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്...

നൂറു കിനാവിൻ കൺമഷിയാൽ
ചേലിൽ കണ്ണെഴുതാൻ...
അന്തി നിലാവിൻ തൂവലിനാൽ
എന്നും പൊട്ടു തൊടാം...
മാമു തന്നു കാതിൽ കഥയേറെ ഓതിടാം..
നീ ചിരിച്ചു കാണാൻ കളികൂട്ടുചേർന്നിടാം..
തിങ്കൾ തിരിനാളം.. കണ്ടു പതിയെ..
ചെല്ലക്കുടമേ നീ ...എന്നുമുറങ്ങു...
നെഞ്ചത്തിൻ..മഞ്ചത്തിൽ താരാട്ടാമിനി ഞാൻ...

ചുന്ദരി വാവേ.. ചുന്ദരി വാവേ
ചായോ.. ചായുറങ്ങ്...
ചെമ്പകകൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്.

നീയുണരാനായ് കണ്ണുകളിൽ തൂമഞ്ഞുമ്മ തരാം..
വാർമുടി കോതി തുമ്പുകളിൽ.. ഓമൽപൂതിരുകാം...
നീ...വളർന്നിടാനായ് മഴയായ് പൊഴിഞ്ഞിടാം
നീ...വെയിൽ തൊടാതെ തണലായ് നിന്നിടാം
ചുണ്ടത്തൊരു വാക്കായ്
കണ്ണിനറിവായ് ഞാൻ
വെളളി ചിറകായ് എന്നുമരികെ
നെഞ്ചത്തിൻ..മഞ്ചത്തിൽ താരാട്ടാമഴകേ

ചുന്ദരി വാവേ.. ചുന്ദരി വാവേ
ചായോ.. ചായുറങ്ങ്...
ചെമ്പകകൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്.
ചുന്ദരി വാവേ.. ചുന്ദരി വാവേ
ചായോ.. ചായുറങ്ങ്...
ചെമ്പകകൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്.
മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി
സ്വപ്നം കണ്ടുറങ്ങ്...
മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാ..ൻ...
ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
നിന്നെ ഞാനുറക്കാം....
മാനത്തിള വാർമതിയായ് വാവോ എൻ മകളെ...

ചുന്ദരി വാവേ.. ചുന്ദരി വാവേ
ചായോ.. ചായുറങ്ങ്...
ചെമ്പകകൊമ്പിൽ കിങ്ങിണിപ്രാവിൻ
പാട്ടും കേട്ടുറങ്ങ്.
ഉം...ഉം...ഉം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts