ശാന്തി (ആന അലറലോടലറൽ )
This page was generated on April 28, 2024, 7:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍ ,മനു മഞ്ജിത്ത്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2018 08:55:18.

ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു്
അശാന്തി അശാന്തി...ഉണ്ടേ.....
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു്
അശാന്തി അശാന്തി...ഉണ്ടേ...
തമ്പുരാനേ നീ മണ്ണു തന്നു...തമ്പുരാനേ നീ വെള്ളം തന്നു
തമ്പുരാനേ നീ വിണ്ണു തന്നു...തമ്പുരാനേ നീ കാറ്റു തന്നു
ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീല്ലാ....
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു്
അശാന്തി അശാന്തി...ഉണ്ടേ...(2)

എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക്
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക്....

ശാന്തി ശാന്തി....
ഉലകു മുഴുവൻ പണിതൊരവനു്...കാവലായ് ചമഞ്ഞിറങ്ങി
വെടിയുതിർത്തു് പട നയിച്ച...പരമ വിഡ്ഢികൾ
വിഡ്ഢികൾ....വിഡ്ഢികൾ....
അവനവനു് വേണ്ടതൊക്കെ വേദവാക്യമായ് തിരുത്തി
വിഷമെറിഞ്ഞു് വിളവെടുത്ത ബുദ്ധിരാക്ഷസർ
രാക്ഷസർ....രാക്ഷസർ....
ഇടയിലെവിടെയോ ഇടറി നിന്നുവോ
പാവം പാവമൊരു ദൈവം
ഇടയിലെവിടെയോ ഇടറി നിന്നുവോ
പാവം പാവമൊരു ദൈവം
ഈ ഒരു ദൈവം......

തമ്പുരാനേ നീ മണ്ണു തന്നു...തമ്പുരാനേ നീ വെള്ളം തന്നു
തമ്പുരാനേ നീ വിണ്ണു തന്നു...തമ്പുരാനേ നീ കാറ്റു തന്നു
ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീല്ലാ....
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാടു്
അശാന്തി അശാന്തി...ഉണ്ടേ.....(3)
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക്
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ വേ ബാക്ക്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts