വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | വിഷ്ണു വിജയ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | സൂരജ് സന്തോഷ് ,മധുവന്തി നാരായൺ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 25 2018 08:11:00.
തനിയെ മിഴികൾ തുളുമ്പിയോ വെറുതേ മൊഴികൾ വിതുമ്പിയോ മഞ്ഞേറും വിണ്ണോരം മഴ മായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുഞ്ഞോളം ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും ഇരവാകവേ പകലാകവേ... കവിളത്തു നിന്റെയീ ചിരി കാത്തിടാൻ ഇതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ കുടനീർത്തിടാം തണലേകിടാം ഒരു നല്ല നേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം കുഞ്ഞോളം ചേലേറും കനവുകളും ഒരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം |