വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | വിശാല്‍ ഭരദ്വാജ് |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | ബെന്നി ദയാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഫഹദ് ഫാസില്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 19 2018 09:25:06.
തന്നത്താനെ...മുങ്ങിപ്പൊങ്ങി തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... അട തന്നത്താനെ... നീരാഴി നീന്തും തോണിക്കാരാ.... തന്നത്താനെ മറുതീരം തൊടാതെ കണ്ണെത്താതെ തന്നത്താനെ ആകാശമേറാനാശിച്ചാലും വാർമേഘ വേഗം ശീലിച്ചാലും ചുഴിയാഴം മുറിക്കാം കയ്യെത്താതെ... തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... കുതിക്കാൻ ദിക്കുമറന്നേ നോക്കുമറന്നേ ലാക്കുമറന്നേ പോക്കുമറന്നേ വാടാതെ വീഴാതെ നീങ്ങുന്നു നീ... മരതകം നിന്നിലിരിക്കേ കണ്ടറിയാതെ കാടറിയാതെ കാറ്ററിയാതെ കാതങ്ങൾ കാതങ്ങൾ തേടുന്നു നീ..... കൊടും കാടാണീ ഉലകം...അഹ പകൽ മൂടുന്നു ഇരുളിൽ...അഹ... നടന്നേറീടാൻ കൂടേ...അഹ തുണക്കൈ നീട്ടി അരികേ...അഹ.... വരുമേതോ കിനാക്കൾ ഏതോ നേരം തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ.... അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... കണങ്കാൽ കെട്ടിവരിഞ്ഞേ കണ്ണിനുകാണാച്ചങ്ങലയാലേ പച്ചവെളിച്ചം കാണാതെ കാണാതെ...നീറുന്നു നീ... പെരുകിടും ദാഹമറിഞ്ഞേ നോവിലുറഞ്ഞേ എങ്കിലുമുള്ളം പുഞ്ചിരിയാലേ ആരാരും കാണാതെ മൂടുന്നു നീ.... കൊടും കാടാണീ ഉലകം...അഹ പകൽ മൂടുന്നു ഇരുളിൽ...അഹ... നടന്നേറീടാൻ കൂടേ...അഹ തുണക്കൈ നീട്ടി അരികേ...അഹ.... വരുമേതോ കിനാക്കൾ ഏതോ നേരം തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ.... അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... |