കാണാ ചെമ്പകപ്പൂ (ശിക്കാരി ശംഭു )
This page was generated on April 23, 2024, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശ്രീജിത്ത് എടവന
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 20 2018 08:46:11.

ഒഹൊ ഹോ...ഒഹൊ ഹോ...
കാണാച്ചെമ്പകപ്പൂ....വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ...തേടാൻ കൂടെ വരൂ
മലർ തരും മണം പരന്നുവോ
മനങ്ങളിൽ സുഖം നിറഞ്ഞുവോ
കുടകുപൂക്കളാൽ കുട നെയ്യാം പോരൂ....
വെയിലു നീളവേ ഇനി ദൂരേ..ദൂരേ...
മന മന മന സെയ്യോ...മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ....
മന മന മന സെയ്യോ...മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ....
കാണാച്ചെമ്പകപ്പൂ....വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ...തേടാൻ കൂടെ വരൂ

കുറിഞ്ഞികൾ വിരിഞ്ഞു മാമല
ചുവന്നൊരീ പഥങ്ങളിൽ
ചിലും ചിലും തുടിച്ചു ചോലകൾ
പതിഞ്ഞിടും തടങ്ങളിൽ....
തേടാം തേടാം...തുടു മൂവന്തികൾ
മയങ്ങാൻ മടങ്ങും ഇടങ്ങളിൽ
പോകാം പോകാം...ആ തൂമാനത്തെ
താരപ്പൂ താഴമ്പൂ മുറ്റങ്ങളിൽ
ഓഹോ ദിശപോലുമറിയാതെ മുകിലെന്നപോലെ
ഒഴുകുന്നു തിരയുന്നു മലരിന്നു നാം
കാണാച്ചെമ്പകപ്പൂ....വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ...തേടാൻ കൂടെ വരൂ
ഓ...ഓ...ഓ...ഓ...

നിലാക്കണം തുളുമ്പി രാത്രിയിൽ
കുളിർന്നു പോം മനങ്ങളിൽ
സ്വയം മുഖം തെളിഞ്ഞു മെല്ലവേ...
മറഞ്ഞിടും കിനാക്കളിൽ
തേടാം തേടാം മിന്നാമിനുങ്ങുകൾ...
പറക്കാൻ ഇറങ്ങും വാനങ്ങളിൽ
പോകാം പോകാം...ഒരു വരം തരും
വസന്തം കരത്തിൽ വരും വരെ
അഴകുള്ള മലരിന്റെ മുഖമൊന്നു കാണാൻ
ഇനിയെത്ര കാതങ്ങളലയേണ്ടു നാം....

കാണാച്ചെമ്പകപ്പൂ....വാടാച്ചെമ്പകപ്പൂ
എങ്ങോ പൂത്തിരിപ്പൂ...തേടാൻ കൂടെ വരൂ
മലർ തരും മണം പരന്നുവോ
മനങ്ങളിൽ സുഖം നിറഞ്ഞുവോ....
കുടകുപൂക്കളാൽ കുട നെയ്യാം പോരൂ....
വെയിലു നീളവേ ഇനി ദൂരേ..ദൂരേ...
മന മന മന സെയ്യോ...മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ....
മന മന മന സെയ്യോ...മന മന മന സെയ്യോ
മന മന മന സെയ്യോ സെയ്യോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts