സാഗര തിരകൾ (സഖാവിന്റെ പ്രിയസഖി )
This page was generated on April 27, 2024, 4:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹരികുമാർ ഹരേരാം
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2018 16:28:21.

സാഗര തിരകൾ പാടി...
ആദിമമാം സ്‌മൃതിഗീതം...
പല കാലടികൾ മാറിലേന്തി തീരമുറങ്ങുകയോ...
കാലമുറങ്ങുകയോ.....
സാഗര തിരകൾ പാടി...

നീർക്കുമിളകളായ് വീണുടയുന്ന മൂക ദിനങ്ങളിലൂടെ
നഷ്ടനിലാവിൻ തേങ്ങലുകൾ നീന്തിയ രാവിലൂടെ....
ഓർമ്മകൾ പകരും മൺചഷകത്തിൽ
നോവിൻ മിഴിനീർ മാത്രമായി....
സാഗര തിരകൾ പാടി...
ആദിമമാം സ്‌മൃതിഗീതം...

ഓർത്തിടുവാനായ് ചുംബനമാം താമരകൾ വിരിയാതെ
വർഷമരാളം പോയ്മറഞ്ഞൂ...വേനലിലെ നദിയായി...
കൂരിരുൾ നിറയും പാതയാകെ വീണൂ രാവിൻ പാഴിലകൾ
സാഗര തിരകൾ പാടി...
ആദിമമാം സ്‌മൃതിഗീതം...
പല കാലടികൾ മാറിലേന്തി തീരമുറങ്ങുകയോ...
കാലമുറങ്ങുകയോ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts