മന്ദാര (ബാഗമതി )
This page was generated on April 27, 2024, 6:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎസ് തമന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2018 12:43:25.
 

മന്ദാരാ.. മന്ദാരാ.. ഒഴിവായ്‌ തെളിവായ്‌ മാനം
ഉഷകാലം മുന്നില്‍ കാണ്‍മൂ ഞാന്‍
എന്താണോ മെയ്യാകെ പൂക്കുന്നു പൂക്കാലം
അറിയാത്തൊരു ബന്ധം അറിവൂ ഞാന്‍
മനമിതിലേതോ ഭാവം കുളിര്‍മഴ തൂകും പോലെ
ഇതുവരെ തൂവാതേതോ ഒരു പുതു പുളകം
കിളിമൊഴിയുടെ തേന്‍ കണമോ നവ നിര്‍വൃതിതന്‍ ലയമോ
കനവുകള്‍ നെയ്യും സുദിനം സ്വയമാഗതമായ്
ഹോ..നീ പോകും ചുവടുകള്‍ നോക്കി നിന്‍ നിഴല്‍പ്പാടുകള്‍ നോക്കി
ഞാന്‍ നിന്നെയും തേടി പിന്‍പേ വരാനായ് യാനം തുടരുന്നൂ

മന്ദാരാ മന്ദാരാ ഒഴിവായ്‌ തെളിവായ്‌ പൊന്‍മാനം
പ്രേമപരാഗം എന്നില്‍ തൂവീ നീ
നിന്‍ ഓമല്‍ സ്പര്‍ശങ്ങള്‍ എന്നില്‍ ചാര്‍ത്തി സിന്ദൂരം
സിരകളില്‍ സംഗമ സംക്രമ സൗഭാഗ്യം

ആ ആ മന്ദാരാ മന്ദാരാ ഒഴിവായ്‌ തെളിവായ്‌ മാനം
ഉഷകാലം മുന്നില്‍ കാണ്‍മൂ ഞാന്‍

നിന്‍ ചിരി മലരിന്‍ ഇതളില്‍ മയങ്ങി എനിയ്ക്കെന്റെ ലോകം നീയായി
കനവില്‍ പോലും കാണാത്ത നിന്നെ ഹൃദയത്തിനുള്ളില്‍ കുടിയേറ്റി
കടമായ് കണ്ടു നിന്നെ അലയായ്‌ ഞാനും നിന്നില്‍
തമ്മില്‍ കാണും ക്ഷണമേ അനുരാഗികളായ്
യുഗാന്തര തുടരാവും ആനന്ദമീ ശുഭബന്ധം
എന്‍ പ്രയാണവും എന്‍ പ്രപഞ്ചവും ഇനി നിന്നില്‍ ആണല്ലോ
മന്ദാരാ മന്ദാരാ ഒഴിവായ്‌ തെളിവായ്‌ പൊന്‍മാനം
പ്രേമപരാഗം എന്നില്‍ തൂവീ നീ
നിന്‍ ഓമല്‍ സ്പര്‍ശങ്ങള്‍ എന്നില്‍ ചാര്‍ത്തി സിന്ദൂരം
സിരകളില്‍ സംഗമ സംക്രമ സൗഭാഗ്യം

മന്ദാരാ മന്ദാരാ ഒഴിവായ്‌ തെളിവായ്‌ മാനം
ഉഷകാലം മുന്നില്‍ കാണ്‍മൂ ഞാന്‍
ആ.. ആ.. ആ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts