വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ക്യാപ്റ്റൻ സുനീർ ഹംസ |
ഗായകര്‍ | റംഷി അഹമ്മദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 03 2018 16:04:08.
ആ...ആ...ആ...ആ...... മറുജന്മമകലുന്ന സംഗീതമായ് മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ നിൻ രാഗവർഷത്തിലറിയാതെ നീ ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... അറിയാതലിയും സിരയിൽ പടരും ഒരു ശ്വാസതെന്നലായൊഴുകും റഫീ... മഴയായ് പൊഴിയും കനലായ് എരിയും പിണർനാദബ്രഹ്മമായ് ഉണരും റഫീ റഫീ... ആ...ആ...ആ...ആ...... പലവർണ്ണ പലജാതി അണയുന്ന തീരത്തു് യാഗാഗ്നിയായ് വരും നിൻ രാഗസ്പന്ദനം വാസന്തചന്ദ്രിക എത്ര മറഞ്ഞാലും ഹൃദയത്തിൻ തംബുരു മീട്ടുന്നു നിൻ ശ്രുതി ഇനിയൊരു ജന്മമെനിക്കുണ്ടെങ്കിൽ എൻ നാഥാ ആ പാദ സ്പർശത്തിലമരുവാനാകുമോ അവസാന നിദ്രതൻ.... അവസാന നിദ്രതൻ തീരത്തടുക്കുമ്പോൾ അതുമതി കാതോർത്തിരിക്കുവാൻ ആ...ആ...ആ...ആ...... മറുജന്മമകലുന്ന സംഗീതമായ് മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ നിൻ രാഗവർഷത്തിലറിയാതെ നീ ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... അറിയാതലിയും സിരയിൽ പടരും ഒരു ശ്വാസതെന്നലായൊഴുകും റഫീ... മഴയായ് പൊഴിയും കനലായ് എരിയും പിണർനാദബ്രഹ്മമായ് ഉണരും റഫീ റഫീ... ആ...ആ...ആ...ആ...... |