പാട്ടൊന്നു പാടാല്ലോ (അങ്ങനെ ഞാനും പ്രേമിച്ചു )
This page was generated on May 6, 2024, 5:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വൈഷ്ണവ് ഗിരീഷ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2018 12:42:20.

ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനേ കൂടെ വാ....
ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനെയൊന്നു കൂടാമോ
പൂന്തോണി പൊന്നമരത്തിൽ തേൻ‌കാറ്റോ നന്തുണി മീട്ടി
ഓളങ്ങൾ മെല്ലെ ചാഞ്ചാടി ചാരേ....
ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനേ കൂടെ വാ....
ഹേയ്...ഹോ...ആ....

ഹോ...കരളാകെ കത്തണ തീയേ....
കരളാകെ കത്തണ തീയേ...മുറിവേറ്റു പിടഞ്ഞിടനെഞ്ചിൽ
മഴപോലെന്നോർമ്മകൾ പെയ്തു നിറയേ...
പ്രിയമുള്ളവരെന്തിനു പോയി അകലേ.....
ഹോ തുഴയുന്നൂ ഞാനിനിയെന്നും തനിയേ....
ദൂരെ ദൂരെ ഏതോ കായലോരം തേടി
എൻ പൂന്തോണി പായുന്നിതാ.....എങ്ങോ....
ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനേ കൂടെ വാ....
ആ....ആ....ആ......

ഹോ ഉലകാകും കായലിലൂടെ....
ഉലകാകും കായലിലൂടെ....ഉയിരാകും തോണി തുഴഞ്ഞേ
വിധിയാലീ തീർത്തൊരു തുഴയും കൊണ്ടേ
ദിശയില്ലാ നീർവഴിയോടെ അകലേ.....
ഓ ഇടറുമ്പോൾ തോളു തരാമോ അരികേ....
ദൂരെ ദൂരെ ഏതോ കായലോരം തേടി
എൻ പൂന്തോണി പായുന്നിതാ.....എങ്ങോ....
ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനേ കൂടെ വാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts