ഞാൻ ജനിച്ചന്ന് (ലാലേട്ടാ) (മോഹന്‍ലാല്‍ )
This page was generated on April 27, 2024, 8:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംനിഹാൽ സാദിക്ക് ,ടോണി ജോസഫ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍പ്രാർത്ഥന ഇന്ദ്രജിത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മഞ്ജു വാര്യർ ,ഇന്ദ്രജിത് സുകുമാരൻ ,കൃഷ്ണകുമാർ ,അഞ്ജലി അനീഷ്‌ ,ബിജുക്കുട്ടൻ ,Krittika Pradeep
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2018 12:56:21.



ഞാന്‍ ജനിച്ചന്നുകേട്ടൊരു പേരു്...പിന്നെ ആഘോഷമായൊരു പേരു്
ഇടം തോളൊന്നു് മെല്ലെ ചരിച്ചു്...കള്ളക്കണ്ണൊന്നിറുക്കി ചിരിച്ചു്
വില്ലനായ് അവതരിച്ചേ...മഞ്ഞിൽ വിരിഞ്ഞ പൂവേ....
അന്നുതൊട്ടിന്നുവരെ...നമ്മുടെ മനസ്സാകെ കവര്‍ന്നെടുത്തേ
ലാലേട്ടാ...ലല ലാലാലലാ....ലാലേട്ടാ...ലല ലാലാലലാ...
ലാലേട്ടാ...ലല ലാലാലലാ....ലാലേട്ടാ...ലല ലാലാലലാ.....

നെഞ്ചിലൊന്നു മഴനനഞ്ഞു് അനുരാഗത്തേൻ തിരഞ്ഞു്
തൂവാനത്തുമ്പിപോലെ പാറിടുന്നതും
മുട്ടനാടിൻ ചങ്കെടുത്തു് ചോരമോന്തി ആടുതോമ
ബുള്ളറ്റിലേറിയന്നു ചീറിവന്നതും
പൊട്ടിച്ചിരിയുടെ കിലുക്കങ്ങൾക്കൊപ്പം
ഉള്ളു നൊന്തൊരു ഭരതവും പോലെ...
മുരുകനായ് പുലിയുടെ കൂടെ ചുമ്മാ കബഡി കളിച്ചതും കണ്ടേ
വിസ്മയമെന്നതിനു് ഞങ്ങൾ നൽകുന്ന മറുപേരു്....
ഇന്നോളം തന്നതിനു്...എന്നുമീ മലയാളം കൈകൂപ്പുന്നേ....
ലാലേട്ടാ...ലല ലാലാലലാ....ലാലേട്ടാ...ലല ലാലാലലാ...
ലാലേട്ടാ...ലല ലാലാലലാ....ലാലേട്ടാ...ലല ലാലാലലാ.....(4) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts