ഇനിയൊരു കാലത്തേക്കൊരു പൂ (പൂമരം )
This page was generated on April 19, 2024, 4:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംലീല ഗിരീഷ് കുട്ടൻ
ഗാനരചനഅജീഷ് ദാസൻ
ഗായകര്‍കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2018 11:25:07.

ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു....
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു....
ഇനിയൊരു കാലത്തേക്കൊരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
വിരഹ ജനാലകൾ വിജനവരാന്തകൾ
വിരഹ ജനാലകൾ വിജനവരാന്തകൾ...
ഇവിടെ ഞാനെന്നെയും നട്ടു...
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു....

മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ...
മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ...
ശിശിരത്തിൻ ഇലകളായ്
മണ്ണിൻ മനസ്സിലേയ്ക്കടരുവാൻ ആശിച്ചു നമ്മൾ...
മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ
മഴ മാഞ്ഞതെന്നോ വെയിൽ ചാഞ്ഞതെങ്ങോ....
മണലിൽ നാം ഒരുവിരൽ ദൂരത്തിരുന്നു....
ഊ..ഉം...ഹും....
ഉം ഹും...ഉം ഹും...ഉം ഹു ഹും....

തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാം ഉണ്ടായിരിക്കും...
ചിറകടിച്ചുയരുവാൻ ഓർമ്മ തൻ തൂവൽ
പകരമായേകുന്ന മണ്ണിൽ...
മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ
മഴയോർമ്മ ചൂടും ഇല പോലെ നമ്മൾ...
ഇനി വേനലോളം കൈ കോർത്തിരിക്കാം
ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാൻ ഈ മരം നട്ടു....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts