വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | എൽവിൻ ജോഷുവ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | വിജയ് യേശുദാസ് ,ശക്തിശ്രീ ഗോപാലൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 11 2018 19:10:53.
ഇലകളായ് പൂക്കളായ്...തളിരിടും പ്രണയമേ... ഇനി നീയെൻ കൂടെ...ഇഴ ചേർന്നെൻ കൂടെ വരികയായ് എൻ വാതിലിൽ ഇന്നാദ്യമായ് ഈറൻ വെയിൽ.... ഇലകളായ് പൂക്കളായ്...തളിരിടും പ്രണയമേ... ഇനി നീയെൻ കൂടെ...ഇഴ ചേർന്നെൻ കൂടെ വരികയായ് എൻ വാതിലിൽ ഇന്നാദ്യമായ് ഈറൻ വെയിൽ.... പതിവിലും മധുരമായ് പുലരികൾ...പകലുകൾ...ഇരവുകൾ... കനകനൂൽ ചരടിലെൻ...കരളിനെ ചേർത്തു നീ... വിടരുമെൻ മിഴികളിൽ...കനവുകൾ എഴുതി നീ... ഒഴുകുമീ ലതകളിൽ...ശിശിരമായ് നീന്താൻ പതിവിലും മധുരമായ് പുലരികൾ...പകലുകൾ...ഇരവുകൾ... കുനുകുനെ കറുകകൾ തളിരിടും വഴികളിൽ മഴയിലും മഞ്ഞിലും ഇനിയൊരാൾ കൂട്ടിനായ് മൃദുലമായ് മധുരമായ് ഹൃദയമേ പാടുമോ.... പതിവിലും മധുരമായ് പുലരികൾ...പകലുകൾ...ഇരവുകൾ... ആ...ആ....ആ....ആ..... |