ഒരേ നിലാ ഒരേ വെയിൽ (ബി ടെക്ക്)
This page was generated on May 1, 2024, 4:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നിഖിൽ മാത്യൂ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 12 2018 15:43:25.

ആകാശവും മേഘവും സഖീ
നാമെന്നപോൽ ചേർന്നിതാ....
പാടുന്നു ഞാൻ മൗനമായ് സഖീ
നീ കേൾക്കുവാൻ മാത്രമായ്...
മായുന്നു രാവും താരങ്ങളും
കണ്മുന്നിലെങ്ങും നീ മാത്രമായ്....
ഒരേ നിലാ...ഒരേ വെയിൽ....
ഒന്നായിതാ...ഉൾ മൊഴി...ഒന്നായിതാ കൺവഴി
ഒരേ നിലാ...ഒരേ വെയിൽ....
സ്വപ്നങ്ങളും മോഹവും ഒന്നിനി...

വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും
പാതിരാചുരങ്ങളിൽ മായുന്നിതാ...
ഒരു കിനാവിനാൽ എൻമനം പുലരിയാക്കി നീ
നിന്നിലെ പ്രകാശമെൻ സൂര്യോദയം...
എൻ ഉയിരേ നിന്നരികേ..എൻ മനമോ വെൺമലരായ്
പ്രണയമീ വഴിയേ പൂവണിയുന്നിതാ മഴവില്ലു പോലെ..
ഒരേ നിലാ...ഒരേ വെയിൽ....
ഒന്നായിതാ...ഉൾ മൊഴി...ഒന്നായിതാ കൺവഴി
ഒരേ നിലാ...ഒരേ വെയിൽ....
സ്വപ്നങ്ങളും മോഹവും ഒന്നിനി...
ഒരേ നിലാ......
ഒരേ വെയിൽ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts