അകലുമ്പോൾ (മഴയത്ത്)
This page was generated on May 16, 2024, 4:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനശിവദാസ് പുറമേറി
ഗായകര്‍ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2018 06:47:07.

അകലുമ്പോൾ അരികെയണയാൻ കൊതിയേറും ഹൃദയവഴിയിൽ
രാത്രി പെയ്ത നിനവോ...നനയുമൊരു ശോകരാഗമലരോ...
പെയ്തൊഴിഞ്ഞ വഴിയിൽ കുറുകുമൊരു മഴനിലാകിളിയേ....
ഇതുവഴി നീ വരുന്നനാൾ തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ സ്‌മൃതിശലഭങ്ങൾ പാറിടും
മധുരമൊഴികൾ കേൾക്കുവാനീ വഴിമരങ്ങൾ കാതോർക്കും....

കാറ്റിലാടും പൂമരത്തിൽ ഏകയായ് നീ പാടുമ്പോൾ
ഓർമ്മപൂക്കും പൂനിലാവിൽ കൂടുതേടി അലയുമ്പോൾ
അകലെയേതോ അറിയാപ്പടവിൽ നിറയുമിരുളിൽ മിഴി പൂട്ടി
മൊഴിയിലേതോ നോവിൻ നനവായ് നിറയുമോർമ്മയിൽ അലിയരുതേ...

അകലുമ്പോൾ അരികെയണയാൻ കൊതിയേറും ഹൃദയവഴിയിൽ
രാത്രി പെയ്ത നിനവോ...നനയുമൊരു ശോകരാഗമലരോ...
പെയ്തൊഴിഞ്ഞ വഴിയിൽ കുറുകുമൊരു മഴനിലാകിളിയേ....
ഇതുവഴി നീ വരുന്നനാൾ തളിരണിയും കിനാവുകൾ
നറുമലരിൻ ദലങ്ങളിൽ സ്‌മൃതിശലഭങ്ങൾ പാറിടും
മധുരമൊഴികൾ കേൾക്കുവാനീ വഴിമരങ്ങൾ കാതോർക്കും....
ഓ ...ഓ....ഓ..... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts