നീല നീല മിഴികളോ (എന്‍റെ മെഴുതിരി അത്താഴങ്ങള്‍)
This page was generated on May 5, 2024, 9:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 11 2018 15:04:55.

നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ...
ഈറനായ നിശകളിൽ...നീ നനഞ്ഞ വഴികളിൽ
നിലാവായ് തിളങ്ങുന്നു ദൂരെ...
നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ....

ഈ ഹൃദയമിതിൽ...മധു നിറയും പ്രണയമറിഞ്ഞോ നീ...
ഞാൻ ഇതുവരെയായ്...കരുതിയൊരീ നിനവുകളാദ്യമായ്
കാതിൽ വന്നു ചൊല്ലുവാൻ...ഓർത്തിരുന്ന കവിതയോ...
നിലാവായ് തിളങ്ങുന്നു ദൂരെ...
നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ....

ഈ കനലെരിയും...കരളണിയും...വിരഹമറിഞ്ഞോ നീ....
ഈ നടവഴിയിൽ വിതറിയൊരീ മലരുകളാകവേ...
കാൽ നഖേന്ദു ചൂടുവാൻ കാത്തിരുന്ന നിമിഷമോ...
നിലാവായ് തിളങ്ങുന്നു ദൂരെ...
നീല നീല മിഴികളോ...നീയലിഞ്ഞ മൊഴികളോ....
ഈറനായ നിശകളിൽ...നീ നനഞ്ഞ വഴികളിൽ
നിലാവായ് തിളങ്ങുന്നു ദൂരെ...... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts