മധുവിലും മധുരമായ് (പ്രേമസൂത്രം)
This page was generated on March 29, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2018 18:39:56.
മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം....
നിറശലഭമായി ചിറകുവീശി
ഉയരുവാനായി കൊതിയിതാ..
മണിമലരുതോറും കനവുമായി
അലയുമിന്നെൻ മനമിതാ
മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

ആകാശം വിരൽത്തുമ്പിൽ തഴുകുവാൻ വരികയോ
തൂമഞ്ഞിൻ മനസ്സാകെ നിമിഷവും ചിതറിയോ
നെഞ്ചിൽ കൊഞ്ചുന്നു പഞ്ചവർണ്ണക്കിളികളും
കണ്ണിൽ മിന്നുന്നു വെള്ളിത്താരനിരകളും
എന്നും എന്നെന്നും ഉള്ളിന്നുള്ളിൽ ഇളവെയിൽ
പുലരിയായ് വിടരു നീ....
മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...

മൂവന്തിച്ചുവപ്പായ് നീ കടലുപോൽ പടരവേ
ഞാനാകും പകൽസൂര്യൻ അതിലിതാ അലിയവേ
ഉള്ളം പൊള്ളുന്ന നോവിൽ എന്ത് മധുരവും
ചന്തം കൂടുന്നു മണ്ണിനിന്ന് പതിവിലും
മന്ത്രം മൂളുന്ന കാറ്റായ് ഇന്നീ പ്രണയമേ
അണയുമോ അരികേ നീ...

മധുവിലും മധുരമായ് പൊഴിയുമനുരാഗം
ഇന്നെൻ മിഴിയിലും മൊഴിയിലും
നിറയുമനുരാഗം...
നിറശലഭമായി ചിറകുവീശി
ഉയരുവാനായി കൊതിയിതാ
മണിമലരുതോറും കനവുമായി
അലയുമിന്നെൻ മനമിതാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts