കണ്ണേ കണ്ണേ (മന്ദാരം )
This page was generated on April 30, 2024, 8:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമുജീബ് മജീദ്
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍നിരഞ്ജ് സുരേഷ് ,നേഹ വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 13:37:15.
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ
മിഴികളരികയായ് മൊഴികളകലെയായ്
നിറയെ മൊഴിയുമതിൽ നിനക്കായ് മുഴുവനും പകരവേ
കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ

ആഹാ പുലരിയിൽ കണികളായ്
തളിരിടും പുളകമായ്‌
പുളകമോ വരികളായ്
വരികളോ കവിതയായ്
നീയോ അഴകേ
പവിഴമണികൾ പോലെ ഇതളിനണികളാണെ
തഴുകി ഒഴുകി മെല്ലെ
പകുതി കവർന്നതാണെ
നിനക്കായ് മുഴുവനും പകരവേ

കണ്ണേ കണ്ണേ കണ്ണിലൊളിപ്പിച്ചതെന്തേ
കണ്ടേ കണ്ടേ കണ്ടു കൊതിച്ചവനാണേ
വന്നേ വന്നേ മുന്നിലണഞ്ഞവൾ നിന്നേ
ചിരി കൊണ്ടേ കൊണ്ടേ ഉള്ളു തുറന്നവളാണേ
കണ്ണേ കണ്ണേ കണ്ണേ കണ്ണേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts